ഏഷ്യാ കപ്പ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ്; മലയാളി സ്പിന്നർ ഇനാന്‍ ഇന്ത്യൻ ടീമിൽ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് ടീമിലിടം നേടാന്‍ സാധിച്ചില്ല

dot image

ഏഷ്യാ കപ്പ് അണ്ടര്‍19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍. ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍19 ടെസ്റ്റ്-ഏകദിന പരമ്പരയില്‍ ഇനാന്‍ നടത്തിയ മികച്ച പ്രകടനമാണ് ഏഷ്യ കപ്പ് അണ്ടർ 19 ടീമിലേക്കുള്ള വഴി തുറന്നത്. രണ്ട് പരമ്പരകളും ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണ്ണായക സ്വാധീനമാകാൻ ഇനാന് സാധിച്ചു. ഏകദിന പരമ്പരയിൽ 6 വിക്കറ്റും ടെസ്റ്റ് പരമ്പരയിൽ 16 വിക്കറ്റും താരം നേടി.

ഇപ്പോള്‍ നടന്ന് വരുന്ന കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ കളിക്കുന്നുണ്ട്. അതേസമയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. യുഎഇ യിലാണ് ഏഷ്യാ കപ്പ് അണ്ടര്‍19 ഏകദിന ടൂർണമെന്റ് നടക്കുന്നത്. പാകിസ്താൻ, ജപ്പാൻ, യുഎഇ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് എ-യില്‍ നവംബര്‍ 30ന് ദുബായില്‍ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം.

പ്രവാസി മലയാളികളായ മാതാപിതാക്കൾക്കൊപ്പം ഷാർജയിൽ ജീവിച്ചിരുന്ന ഇനാന്‍ ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് ക്രിക്കറ്റിലെ ബാലപാഠങ്ങൾ പഠിക്കുന്നത്. പിന്നീട് കൂടുതൽ അവസരങ്ങൾക്കായി നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തിന് വേണ്ടിയുള്ള മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേയ്ക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.

Content Highlights: Asia Cup U19 ODI Cricket; Malayali spinner enan selected to Indian team

dot image
To advertise here,contact us
dot image