ഒറ്റ ഇന്നിങ്സിൽ 10 വിക്കറ്റ്; ചരിത്രം കുറിച്ച് അന്‍ഷുല്‍, രഞ്ജിയിൽ കേരളം 291ന് ഓൾ ഔട്ട്

ഇന്നലെ എട്ട് വിക്കറ്റുകൾ നേടിയ താരം ഇന്ന് ശേഷിക്കുന്ന കേരളത്തിന്റെ രണ്ട് വിക്കറ്റുകൾ കൂടി കരസ്ഥമാക്കി

dot image

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ്. ഒരു ഇന്നിങ്സിൽ തന്നെ പത്ത് വിക്കറ്റുകളാണ്‌ അന്‍ഷുല്‍ കാംബോജ് നേടിയത്. ഇന്നലെ എട്ട് വിക്കറ്റുകൾ നേടിയ താരം ഇന്ന് ശേഷിക്കുന്ന കേരളത്തിന്റെ രണ്ട് വിക്കറ്റുകൾ കൂടി കരസ്ഥമാക്കി. ഇതോടെ
മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം ഇന്നലെ ഒരുവേള 158-5ലേക്ക് വീണെങ്കിലും ഏഴാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്‍റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറികൾ കേരളത്തെ രക്ഷിച്ചിരുന്നു. അസറുദ്ദീന്‍ 74 പന്തില്‍ 53 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 146 പന്തി‍ല്‍ 52 റണ്‍സെടുത്തു. ഇരുവരും ഇന്നലെ പുറത്താവുകയും ചെയ്തു.

സച്ചിനും അസറുദ്ദീനും പുറമെ അക്ഷയ് ചന്ദ്രന്‍റെയും ജലജ് സക്സേനയുടെയും സൽമാന്‍ നിസാറിന്‍റെയും നിധീഷിന്റെയും വിക്കറ്റുകളാണ് ഇന്നലെ കേരളത്തിന് നഷ്ടമായിരുന്നത്. ബാസിലിന്റെയും ബാസിൽ തമ്പിയുടെയും വിക്കറ്റാണ് ഇന്ന് കേരളത്തിന് നഷ്ടമായത്. 55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്‍റെയും ബാബാ അപരാജിതിന്‍റെയും വിക്കറ്റുകൾ കേരളത്തിന് ആദ്യ ദിനം നഷ്ടമായിരുന്നു.

കേരളത്തിന്റെയും ഹരിയാനയുടെയും അഞ്ചാം മത്സരമാണിത്. ഇരുടീമിനും നാല് കളിയിൽ രണ്ടുവീതം ജയവും സമനിലയുമുണ്ട്‌. എലൈറ്റ്‌ ഗ്രൂപ്പ്‌ സിയിൽ 19 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്‌. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഹരിയാനയെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്താം.

Content Highlights: 10 wickets for Anshul Kamboj in Ranji trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us