ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്. ടോസ് വിജയിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കയെ ഫീല്‍ഡിങ്ങിനയച്ചു. ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം.
🚨 Toss Update 🚨
— BCCI (@BCCI) November 15, 2024
Captain @surya_14kumar wins the toss and #TeamIndia elect to bat in the final T20I 👌👌
Live - https://t.co/b22K7t9imj#SAvIND pic.twitter.com/8WWKoVMRpZ
പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. നാലാം ടി20യും വിജയിച്ച് പരമ്പര 3-1ന് പിടിച്ചെടുക്കുകയെന്നതാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം നാലാം ടി20യില്‍ വിജയിച്ച് സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ സമനില പിടിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ, രമൺദീപ് സിങ്, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി
#TeamIndia remain unchanged for the final T20I 👌👌
— BCCI (@BCCI) November 15, 2024
A look at our Playing XI 🙌#SAvIND pic.twitter.com/Oty7eXbRI9
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: റയാൻ റിക്കിള്‍ടൺ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോട്സി, ആൻഡിൽ സിമെലൻ, കേശവ് മഹാരാജ്, ലൂത്തോ സിപാംല
Content Highlights: IND vs SA, 4th T20I: India win toss and opt to bat first vs South Africa in Johannesburg