ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീണ്ടും വെടിക്കെട്ട് സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ നിര്‍ണായക സെഞ്ച്വറി അടിച്ചെടുത്താണ് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചത്.
2⃣nd TON of the series 👌 👌
— BCCI (@BCCI) November 15, 2024
3⃣rd TON in T20Is 💪 💪
𝗦𝗮𝗻𝗷𝘂 𝗦𝗮𝗺𝘀𝗼𝗻 - 𝗧𝗮𝗸𝗲 𝗔 𝗕𝗼𝘄 🙌 🙌
Live ▶️ https://t.co/b22K7t8KwL#TeamIndia | #SAvIND pic.twitter.com/aT3Md069P1
ജോഹന്നാസ്ബർഗില്‍ നടന്ന നാലാം ടി20യില്‍ 56 പന്തില്‍ പുറത്താവാതെ ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പരമ്പരയില്‍ സഞ്ജുവിന്റെ സ്‌കോറുകളെയാണ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സെഞ്ച്വറിയടിച്ച ശേഷമാണ് ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. ആദ്യമത്സരത്തില്‍ സെഞ്ച്വറിയടിച്ച് തുടക്കം മിന്നിച്ച സഞ്ജു തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി, ഇപ്പോള്‍ ഇതാ വീണ്ടും സെഞ്ച്വറി.
ഇതോടെ സഞ്ജുവിനെ കുറിച്ചുള്ള രസകരമായ ട്രോളുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഡക്ക് അടിച്ചില്ലെങ്കില്‍ പിന്നെ നേരെ സെഞ്ച്വറിയടിക്കുക എന്നതാണ് സഞ്ജുവിന്റെ പ്രത്യേകത എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. പൂജ്യത്തിനും നൂറിനുമിടയിലെ ഒരു സ്‌കോറും സഞ്ജുവിന് ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും ചില ആരാധകര്‍ പറയുന്നു. അന്യന്‍ സിനിമയിലെ വിക്രത്തിന്റെ കഥാപാത്രത്തിനോടും സഞ്ജുവിനെ ഉപമിക്കുന്നവരുമുണ്ട്. ഡക്ക് അല്ലെങ്കില്‍ സെഞ്ച്വറി മാത്രം അടിച്ചെടുക്കുന്ന സഞ്ജുവിനെ മനസ്സിലാകുന്നേയില്ലെന്നാണ് ആരാധകര്‍ രസകരമായി പറയുന്നത്.
#Sanju today 😂😂 #SanjuSamson pic.twitter.com/yqyjU2YEJy
— Tharani K (@CinemaAngle) November 15, 2024
#SanjuSamson 🔥 pic.twitter.com/FnqfOrf21g
— आदर्श ॐ (@i_adarsh05) November 15, 2024
സെഞ്ച്വറി നേട്ടത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനെന്ന റെക്കോർഡും സഞ്ജുവിനെ തേടിയെത്തി. പുതിയ
സെഞ്ച്വറിയോടെ ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്. ഇന്ത്യയുടെ ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍-ബാറ്ററും സഞ്ജുവാണ്.
വാണ്ടറേഴ്സ് ഗ്രൗണ്ടിൽ വണ്ടർ പ്രകടനവുമായി സഞ്ജു സാംസണും തിലക് വർമയും തകർത്താടിയപ്പോൾ റൺ മല പ്രതിരോധിക്കാനാവാതെ ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. ഇരുവരുടെയും വെടിക്കെട്ട് സെഞ്ച്വറിയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനടുത്തെത്താൻ പോലും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത്. ജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം.
Content Highlights: IND vs SA: Social Media's Funny posts about Sanju Samson