സഞ്ജു ചേട്ടന്റെ സെഞ്ച്വറി ആഘോഷമാക്കി 'അനിയന്മാർ'; രഞ്ജിയിൽ കരുത്തരായ ഹരിയാനക്കെതിരെ മികച്ച ലീഡ്

മൂന്ന് വിക്കറ്റ് വീതം പിഴുത ബേസിൽ തമ്പി, എം ഡി നിധീഷ്, രണ്ട് വിക്കറ്റ് നേടിയ എൻ പി ബാസിൽ എന്നിവർ ചേർന്നാണ് ഹരിയാനയെ 164 റൺസിൽ ഒതുക്കിയത്

dot image

രഞ്ജി ട്രോഫിയിൽ ഹരിയാന‌യ്‌ക്കെതിരെ കേരളത്തിന് നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 116.1 ഓവറിൽ 291 റൺസിന് പുറത്തായപ്പോൾ, ഹരിയാനയുടെ മറുപടി 74.2 ഓവറിൽ 164 റൺസിൽ അവസാനിച്ചു. ഇതോടെ കേരളത്തിന് 127 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആറ് ഓവറിൽ കേരളം 16 റൺസ് എടുത്തിട്ടുണ്ട്. രോഹൻ എസ് കുന്നുമ്മലും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. ഇതോടെ കേരളത്തിന് ആകെ 143 റൺസ് ലീഡായി.

മൂന്ന് വിക്കറ്റ് വീതം പിഴുത ബേസിൽ തമ്പി, എം ഡി നിധീഷ്, രണ്ട് വിക്കറ്റ് നേടിയ എൻ പി ബാസിൽ എന്നിവർ ചേർന്നാണ് ഹരിയാനയെ 164 റൺസിൽ ഒതുക്കിയത്. ബേസിൽ തമ്പി 22 ഓവറിൽ 66 റൺസ് വഴങ്ങിയും, നിധീഷ് 19 ഓവറിൽ 41 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എൻ പി ബേസിൽ 12.2 ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

93 പന്തിൽ മൂന്നു ഫോറുകൾ സഹിതം 29 റൺസെടുത്ത നിഷാന്ത് സിന്ധുവാണ് ഹരിയാനയുടെ ടോപ് സ്കോറർ. നിഷാന്തിനെ കൂടാതെ ഓപ്പണർ ലക്ഷ്യ ദലാൽ ( 21), യുവരാജ് സിങ് ( 20), ക്യാപ്റ്റൻ അങ്കിത് കുമാർ (27), എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

നേരത്തേ, ഇന്നിങ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയ അൻഷുൽ കംബോജ് എന്ന പേസ് ബോളറാണ് കേരളത്തെ 291 റൺസിൽ ഒതുക്കിയത്. 39 വർഷത്തിനിടെ ആദ്യമായാണ് രഞ്ജി ട്രോഫിയിൽ ഇന്നിങ്സിലെ പത്തു വിക്കറ്റുകളും ഒരു താരം സ്വന്തമാക്കുന്നത്. 30.1 ഓവറുകൾ പന്തെറിഞ്ഞ അൻഷുൽ 49 റൺസ് വഴങ്ങി. ഒമ്പത് മെയ്ഡൻ ഓവറുകളും താരം എറിഞ്ഞു. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി അക്ഷയ് ചന്ദ്രൻ (59), രോഹൻ എസ് കുന്നുമ്മൽ (55), സച്ചിൻ ബേബി ( 52), മുഹമ്മദ് അസറുദ്ദീന്‍ ( 53) എന്നിവർ അർധ സെഞ്ച്വറി നേടിയിരുന്നു.

Content Highlights: Kerala vs Haryna Ranji trophy; Kerala take lead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us