രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെ തകർപ്പൻ പ്രകടനമാണ് ബംഗാൾ പേസർ മുഹമ്മദ് ഷമി പുറത്തെടുത്തത്. 43.2 ഓവർ പന്തെറിഞ്ഞ താരം ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. പിന്നാലെ ആരാധകർക്കായി വികാരഭരിത വാക്കുകളുമായി മുഹമ്മദ് ഷമി രംഗത്തെത്തിയിരിക്കുകയാണ്. ഓരോ വിക്കറ്റും ഓരോ റൺസും തന്റെ ആരാധകർക്ക് വേണ്ടിയാണെന്ന് ഷമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 'നിങ്ങളുടെ സ്നേഹവും പിന്തുണയും തന്നെ ഏറെ പ്രോത്സാഹിപ്പിച്ചു. ഈ രഞ്ജി സീസൺ ഏറ്റവും മികച്ചതാക്കാം.' ഷമി പ്രതികരിച്ചു.
🙌🔥 What a match to remember! A thrilling 11-run victory for Bengal in the Ranji Trophy! 🏏💥
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 16, 2024
Every wicket, every run, and every moment on the field is dedicated to YOU – my incredible fans. Your love and support keep me motivated to give my best every single time. Let’s make… pic.twitter.com/QWbvh4Isu9
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി കളിച്ചത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷമായി താരം ഗ്രൗണ്ടിന് പുറത്താണ്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. ഈ വർഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഷമി പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്.
രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ബംഗാൾ 11 റൺസിന്റെ ആവേശ വിജയവും നേടി. 338 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സിൽ 336 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ ബംഗാൾ 228 റൺസിന് പുറത്തായി. മധ്യപ്രദേശിന്റെ മറുപടി 167ൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 267 റൺസും നേടിരിയുന്നു. ആദ്യ ഇന്നിംഗ്സിൽ ബംഗാൾ നേടിയ 61 റൺസിന്റെ ലീഡിന്റെ ബലത്തിൽ മധ്യപ്രദേശിന്റെ വിജയലക്ഷ്യം 338 ആകുകയായിരുന്നു.
Content Highligths: Mohammed Shami's emotional message after Ranji Trophy match against MP