രോഹിത് വീണ്ടും അച്ഛനായി; റിതികയ്ക്ക് കുഞ്ഞ് പിറന്നു; ഓസീസ് പരമ്പരയ്ക്ക് നേരത്തെയെത്തും

രോഹിത്-റിതിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സച്ദേവിനും കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഹിത്-റിതിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 2018 ലാണ് ഇവർക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. സമൈറയാണ് ആദ്യ കുഞ്ഞിന് പേര് നൽകിയിരുന്നത്.

അതേസമയം കുഞ്ഞ് ജനിച്ചതോടെ രോഹിത് ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ മത്സരത്തിന് തന്നെ എത്തുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റിൽ രോഹിത് ഉണ്ടായേക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്പരക്ക് മുന്നോടിയായി തന്നെ ഓസ്‌ട്രേലിയയിൽ എത്താനാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഓസ്ട്രേലിയയിലേക്ക് തിരിച്ച ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘത്തിനൊപ്പം രോഹിത് പോയിരുന്നില്ല. ഭാര്യ റിതിക സച്ദേവിന്‍റെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് നാട്ടിൽ തുടർന്നിരുന്നത്. ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെ ആയിരുന്നു നായകനാക്കാൻ ഉദ്ദേശിച്ചിരുന്നത്.

Content Higlights: Rohit Sharma, Wife Ritika Sajdeh Blessed With Baby Boy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us