ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഇരട്ട സെഞ്ച്വറി നേട്ടത്തിന് ശേഷം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ഓപണറായി തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വരും മത്സരങ്ങളിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസന്‍റെ സ്ഥാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ സൂര്യകുമാർ യാദവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര വിജയത്തിന് ശേഷം നടന്ന അവാർഡ് ദാന ചടങ്ങിലാണ് മലയാളി ആരാധകരുടെ ഏറ്റവും വലിയ ആകാംക്ഷയെ കുറിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് മനസുതുറന്നത്.
2⃣nd TON of the series 👌 👌
— BCCI (@BCCI) November 15, 2024
3⃣rd TON in T20Is 💪 💪
𝗦𝗮𝗻𝗷𝘂 𝗦𝗮𝗺𝘀𝗼𝗻 - 𝗧𝗮𝗸𝗲 𝗔 𝗕𝗼𝘄 🙌 🙌
Live ▶️ https://t.co/b22K7t8KwL#TeamIndia | #SAvIND pic.twitter.com/aT3Md069P1
ഇപ്പോൾ വിജയത്തെക്കുറിച്ച് മാത്രമാണ് തന്റെ മനസ് നിറയെ എന്നും ഭാവിയിലെ ഇന്ത്യൻ ടീമിന്റെ കോമ്പിനേഷനുകളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നുമാണ് സൂര്യ പറഞ്ഞത്. ടി20 ഫോർമാറ്റിൽ സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഓപണിംഗ് തുടരുമോ എന്ന ചോദ്യത്തിന് അത് സെലക്ടർമാരും ബിസിസിഐയും തീരുമാനിക്കേണ്ട കാര്യമാണെന്നും സൂര്യ മറുപടി പറഞ്ഞു.
'ഞാൻ അത്രയും ദൂരത്തേക്ക് ചിന്തിച്ചിട്ടില്ല. ഈ നിമിഷത്തിൽ ജീവിക്കാനാണ് എനിക്കിഷ്ടം. ഇപ്പോൾ പരമ്പര വിജയം ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ പരിശീലകരോടൊപ്പം ഇരുന്ന് ചർച്ച ചെയ്യുമ്പോൾ ടീമിൽ നിന്ന് ആരെ ഒഴിവാക്കണമെന്ന തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പക്ഷേ അത് വളരെ ആരോഗ്യപരമായ ഒരു തലവേദനയാണ്. നിങ്ങൾക്ക് 20-25 മികച്ച കളിക്കാരും, അവരിൽ നിന്ന് 10-15 കളിക്കാരുടെ ഒരു ടീമുമാണ് ഉണ്ടാക്കേണ്ടതെങ്കില്‍
അത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. എനിക്കും ബിസിസിഐക്കും സെലക്ടർമാർക്കും ആ തലവേദനയുണ്ട് എന്നത് മറ്റൊരു തരത്തിൽ ഭാഗ്യമാണ്', സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ തകര്‍പ്പന്‍ വിജയത്തോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവും സംഘവും. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നാലാം ടി20 മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യയുടെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് പിന്നീട് തെളിയുകയായിരുന്നു. തിലക് വര്‍മ (120), സഞ്ജു സാംസണ്‍ (109) എന്നിവരുടെ സെഞ്ച്വറിക്കരുത്തില്‍ 283 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 148ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പുറത്താക്കിയ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.
Content Highlights: Suryakumar Yadav about Sanju Samson to continue opening in T20s