'സഞ്ജു എന്നൊരു പയ്യനുണ്ട്,അടുത്ത ധോണിയാണ്, സൂക്ഷിച്ചോ';15 വർഷങ്ങള്‍ക്ക് മുമ്പ് തരൂർ മുന്നറിയിപ്പ് നല്‍കി

സഞ്ജു സാംസണെ കുറിച്ച് 2009ല്‍ ശശി തരൂര്‍ എംപി നടത്തിയ പ്രതികരണം വൈറലാവുകയാണ്

dot image

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറികള്‍ അടിച്ചെടുത്താണ് സഞ്ജു വിമര്‍ശകരുടെ വായടപ്പിക്കുന്നത്. ഇന്ത്യ 3-1ന് പരമ്പര നേടിയപ്പോള്‍ നിര്‍ണായക പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ കാഴ്ച വെച്ചത്.

ഇപ്പോള്‍ സഞ്ജു സാംസണെ കുറിച്ച് 2009ല്‍ ശശി തരൂര്‍ എംപി നടത്തിയ പ്രതികരണം വൈറലാവുകയാണ്. സഞ്ജു അടുത്ത ധോണിയാണെന്നും ആ താരത്തെ കരുതിയിരുന്നോളൂ എന്നുമാണ് തരൂര്‍ പ്രവചിച്ചത്. സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം ആഘോഷമാക്കുന്ന സമയത്ത് ശശി തരൂര്‍ തന്നെയാണ് തന്റെ പഴയ പോസ്റ്റ് വീണ്ടും പുറത്തുവിട്ടത്.


'കേരളത്തിന്റെ രഞ്ജി ടീമില്‍ തിരുവനന്തപുരത്തുകാരായ രണ്ട് പയ്യന്മാരെ നോക്കിവെച്ചോളൂ. രോഹന്‍പ്രേമിനെയും 15 വയസ്സുള്ള സഞ്ജു സാംസണെയും (അടുത്ത എം എസ് ധോണി)', എന്നായിരുന്നു തരൂര്‍ 2009 നവംബര്‍ 22ന് എക്‌സില്‍ കുറിച്ചത്. '15 വര്‍ഷങ്ങള്‍ക്ക് ശേഷവും 'ഞാന്‍ അന്നേ പറഞ്ഞില്ലേ'യെന്ന് എനിക്ക് അത്ഭുതത്തോടെ പറയാന്‍ സാധിക്കും', എന്നാണ് പഴയ പോസ്റ്റ് റീഷെയര്‍ ചെയ്ത് തരൂര്‍ കുറിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ സഞ്ജു സെഞ്ചറി നേടി പുറത്താകാതെ നിന്നു. 56 പന്തുകള്‍ നേരിട്ട താരം 109 റണ്‍സാണ് അടിച്ചെടുത്തത്. അവസാന അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ മൂന്ന് സെഞ്ചറികളാണ് സഞ്ജു നേടിയിട്ടുള്ളത്. നാലാം മത്സരത്തില്‍ ഇന്ത്യ 135 റണ്‍സ് വിജയവുമായി പരമ്പര 3-1ന് വിജയിച്ചിരുന്നു.

Content Higlights: Next Dhoni: Shashi Tharoor brings out old Sanju Samson tweet after T20 performance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us