2024 സഞ്ജു തൂക്കി ഗയ്സ്; ടി20 ലോകകപ്പില്‍ ഒരിക്കല്‍ പോലും കളത്തിലിറങ്ങാതെ റണ്‍വേട്ടയില്‍ ഒന്നാമന്‍

ഇന്ത്യന്‍ താരങ്ങളുടെ റണ്‍വേട്ടയില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം സഞ്ജുവിന്റെ പിറകിലാണ്

dot image

2024 കലണ്ടര്‍ വര്‍ഷത്തില്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. 2024 ഐസിസി ട്വന്റി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാതെയാണ് സഞ്ജുവിന്റെ ഈ നേട്ടമെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ താരങ്ങളുടെ റണ്‍വേട്ടയില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം സഞ്ജുവിന്റെ പിറകിലാണ്.

ഇന്ത്യയ്ക്ക് വേണ്ടിയും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയുമുള്ള മത്സരങ്ങളിലെ കണക്കുകള്‍ പരിഗണിച്ചാണ് സഞ്ജു ഒന്നാമതെത്തിയത്. 46.04 ശരാശരിയില്‍ 967 റണ്‍സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ മൂന്ന് ടി20 സെഞ്ച്വറികളാണ് മലയാളി വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്.

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അടിച്ചെടുത്ത രണ്ട് സെഞ്ച്വറികളുമാണ് സഞ്ജുവിന് ഗുണമായത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ചരിത്രത്തിലാദ്യമായി 500ലധികം റണ്‍സ് അടിച്ചെടുത്ത് സഞ്ജു വലിയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024 കലണ്ടര്‍ വര്‍ഷം അവസാനിക്കാനിരിക്കെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സഞ്ജു.

സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ് 2024ല്‍ ഇന്ത്യയുടെ ടി20 റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. 2024 ഐപിഎല്ലിലെ ടോപ്‌സ്‌കോററായ കോഹ്‌ലി 921 റണ്‍സാണ് ടി20യില്‍ അടിച്ചുകൂട്ടിയത്. 874 റണ്‍സുമായി യുവതാരം അഭിഷേക് വര്‍മ മൂന്നാം സ്ഥാനത്തും 839 റണ്‍സുമായി തിലക് വര്‍മ നാലാം സ്ഥാനത്തുമുണ്ട്.

Content Highlights: Sanju Samson ‌leads the run-scoring charts for Team India in 2024 T20s

dot image
To advertise here,contact us
dot image