ഐസിസി നിയമലംഘനം; ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സിയ്ക്കെതിരെ നടപടി

ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി 20യിൽ മോശം പ്രകടനമാണ് ജെറാൾഡ് കോട്സി പുറത്തെടുത്തത്.

dot image

ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി 20യ്ക്കിടെ അംപയറിന്റെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സിയ്ക്കെതിരെ ഐസിസി നടപടി. മത്സരത്തിൽ കോട്സി എറിഞ്ഞ ഒരു പന്ത് അംപയർ വൈഡ് വിധിച്ചിരുന്നു. എന്നാൽ കോട്സി ഈ തീരുമാനത്തെ എതിർത്തു. ഇതിനാണ് താരത്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കോട്സിയ്ക്ക് കർശന താക്കീതും ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.

ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി 20യിൽ മോശം പ്രകടനമാണ് ജെറാൾഡ് കോട്സി പുറത്തെടുത്തത്. മൂന്ന് ഓവർ പന്തെറിഞ്ഞ താരം 43 റൺസ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുത്തിരുന്നു. സഞ്ജു സാംസണിന്റെയും തിലക് വർമയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 148 റൺസിൽ എല്ലാവരും പുറത്തായി. 43 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകളെടുത്തു. മത്സരത്തിൽ 135 റൺസിന് ഇന്ത്യ വിജയിച്ചു, പരമ്പര 3-1ന് സ്വന്തമാക്കി.

Content Highlights: Gerald Coetzee found guilty of ICC Code of Conduct breach during India T20I

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us