കേന്ദ്ര വിദേശകാര്യ മന്ത്രാലം യാത്രാനുമതി നിഷേധിച്ചതിനെ തുടർന്ന് നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെ പാകിസ്താനിൽ നടക്കാനിരിക്കുന്ന കാഴ്ചാ പരിമിതർക്കുള്ള ടി 20 ലോകകപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. കേന്ദ്ര കായിക മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും വിദേശകാര്യ മന്ത്രാലയം വിസ നിഷേധിച്ചതാണ് ടീമിന് തിരിച്ചടിയായത്.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ പുരുഷ ടീം പാകിസ്താനിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പ്രശ്‍നങ്ങൾ നടക്കുന്നതിനിടയിലാണ് ഈ പിൻവാങ്ങലും നടക്കുന്നത്. നിലവിൽ ടൂർണമെന്റിന്റെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. കഴിഞ്ഞ തവണ ബെംഗളൂരുവിലായിരുന്നു ടൂർണമെന്റ് നടന്നിരുന്നത്. കഴിഞ്ഞ തവണത്തെ കൂടാതെ അതിന് മുമ്പുള്ള രണ്ട് പതിപ്പിലെയും ചാമ്പ്യന്മാർ ഇന്ത്യ തന്നെയായിരുന്നു.
Content Highlights: Indian Blind Cricket Team Won't Travel To Pakistan For T20 World Cup