രോഹിതിന് പകരം ആദ്യ ടെസ്റ്റിൽ നായകനായെത്തുമ്പോൾ എന്ത് ചെയ്യും?; വിജയതന്ത്രം വെളിപ്പെടുത്തി ബുംറ

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റായ പെര്‍ത്തിൽ ഇന്ത്യയെ നയിക്കുന്നത് ബുംറ ആയിരിക്കും.

dot image

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയുടെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇതിനകം തന്നെ താരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മത്സരവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ പലതും പോർവിളിയിലേക്കെത്തുന്ന സാഹചര്യങ്ങളുമുണ്ടായി. ഇപ്പോഴിതാ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി ടീമിന്റെ വിജയമന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും പേസറുമായ ജസ്പ്രീത് ബുംറ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റായ പെര്‍ത്തിൽ ഇന്ത്യയെ നയിക്കുന്നത് ബുംറ ആയിരിക്കും. രോഹിതിനും പങ്കാളി റിതികയ്ക്കും പുതിയ കുഞ്ഞ് പിറന്നതോടെ രോഹിത് ആദ്യ ടെസ്റ്റിൽ നിന്നും വിട്ട് നിന്നിരുന്നു.

പരമ്പരയ്ക്ക് മുമ്പ് ചാനല്‍ 7ന് നല്‍കി അഭിമുഖത്തില്‍ ബുംറ മനസ്സ് തുറന്നു. 'ആത്മവിശ്വാസമാണ് ടീമിന്റെ കരുത്ത്, ഏത് സാഹചര്യത്തിലും ഇത് പ്രാധാന്യമര്‍ഹിക്കുന്നു. സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുകയും തയ്യാറെടുപ്പില്‍ ആത്മവിശ്വാസം കാണിക്കുകയുമാണ് വേണ്ടത്. അത് ടീമിനെയും വ്യക്തിപരമായി താരത്തെയും മികച്ച സ്ഥാനത്ത് എത്തിക്കുന്നു.' ബുംറ പറഞ്ഞു. ഒന്നാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കും. ടീമിനും ആരാധകർക്കും ആത്‌മവിശ്വാസം നൽകും. ആരാധകർ കൂടുതൽ അർഹിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസവും വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.' ബുംറ കൂട്ടിച്ചേർത്തു.

അതേ സമയം നവംബർ 22 നാണ് പെർത്ത് ടെസ്റ്റ് തുടങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. മലയാളി താരമായ ദേവ്ദത്ത് പടിക്കല്‍ മൂന്നാം നമ്പറിലിറങ്ങാനും സാധ്യതയുണ്ട്. രണ്ടാം ടെസ്റ്റിന് മുമ്പായി രോഹിത് ഓസ്‌ട്രേലിയയിലെത്തും.

ഓസീസിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുയെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ (ക്യാപ്റ്റന്‍).

Content Highlights: Jasprit bumrah on perth test in Border Gavaskar trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us