'രാഹുലിനെ ലേലത്തിൽ വിളിച്ചെടുക്കാൻ സാധ്യതയുള്ളത് ഈ രണ്ട് ടീമുകൾ'; പ്രവചനവുമായി സുനിൽ ​ഗാവസ്കർ‌

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു കെ എൽ രാഹുൽ.

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിനെ ഐപിഎൽ മെ​ഗാലേലത്തിൽ സ്വന്തമാക്കാൻ രം​ഗത്തെത്തുക രണ്ട് ടീമുകളാകുമെന്ന് മുൻ താരം സുനിൽ ​ഗാവസ്കർ. ചെന്നൈ സൂപ്പർ കിങ്സോ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവോ രാഹുലിനെ സ്വന്തമാക്കുമെന്നാണ് ​ഗാവസ്കറുടെ നിരീക്ഷണം. ഒരുപക്ഷേ സൺറൈസേഴ്സ് ഹൈദരാബാദും രാഹുലിനായി ശ്രമിച്ചേക്കും. രാഹുലിന്റെ ഹോംടൗൺ ഉൾപ്പെടുന്ന ബെം​ഗളൂരുവാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിൽ രാഹുലും സന്തോഷത്തിലായിരിക്കും. സുനിൽ ​ഗാവസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു കെ എൽ രാഹുൽ. എന്നാൽ മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ രാഹുലിനെ ലഖ്നൗ നിലനിർത്തിയില്ല. താരത്തിന്റെ സ്ട്രെെക് റേറ്റ് കുറഞ്ഞ 'വലിയ' ഇന്നിം​ഗ്സുകൾ മത്സരം പരാജയപ്പെടാൻ കാരണമാവുന്നുവെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ.

അഞ്ച് താരങ്ങളെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് മെ​ഗാലേലത്തിന് മുമ്പായി നിലനിർത്തിയിരിക്കുന്നത്. നിക്കോളാസ് പൂരാന് 21 കോടി രൂപ ലഖ്നൗ നൽകും. 11 കോടി രൂപ വീതം നൽകി രവി ബിഷ്ണോയ്, മായങ്ക് യാദവ് എന്നിവരെയും നാല് കോടി വീതം നൽകി മൊഹ്സിൻ ഖാനെയും ആയുഷ് ബദോനിയെയും നിലനിർത്തിയിട്ടുണ്ട്. നിലവിലെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് ലേലത്തിന് വെച്ചു. മാർക്കസ് സ്റ്റോയിൻസ്, ക്വിന്റൺ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ എന്നിവരെയും ലഖ്നൗ നിലനിർത്തിയില്ല. 69 കോടി രൂപയാണ് ലഖ്നൗവിന് ബാക്കിയുള്ളത്.

Content Highlights: Sunil Gavaskar Picks 2 Franchises Who Should Go For KL Rahul In IPL 2025 Auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us