ശ്രീലങ്ക-ന്യൂസിലാൻഡ് മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക പരമ്പര വിജയം നേരത്തെ സ്വന്തമാക്കിയിരുന്നു.

dot image

ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. 21 ഓവർ മാത്രമാണ് മത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലായിരുന്നു. പിന്നീട് മത്സരം തുടരാൻ കഴിയാത്ത വിധം മഴ പെയ്യുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക പരമ്പര വിജയം നേരത്തെ സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഒമ്പത് റൺസെടുത്ത ടിം റോബിൻസണെ ന്യൂസിലാൻഡിന് നേരത്തെ തന്നെ നഷ്ടമായി. ആദ്യ വിക്കറ്റിൽ 24 റൺസ് മാത്രമാണ് ന്യൂസിലാൻഡിന് കൂട്ടിച്ചേർക്കാനായത്. മുഹമ്മദ് ഷിറാസിന്റെ പന്തിൽ ചരിത് അസലങ്കയ്ക്ക് ക്യാച്ച് നൽകി റോബിൻസൺ മടങ്ങി.

രണ്ടാം വിക്കറ്റിൽ മികച്ച പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ചവെച്ചത്. വിൽ യങ്ങും ഹെൻ‍റി നിക്കോളാസും ചേർന്ന പിരിയാത്ത രണ്ടാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്തിരുന്നു. 68 പന്തിൽ എട്ട് ബൗണ്ടറികളോടെയാണ് വിൽ യങ് 56 റൺസിലെത്തിയത്. 51 പന്തിൽ നാല് ഫോറുകൾ ഉൾപ്പെടെ ഹെൻ‍റി നിക്കോളാസ് 49 റൺസും നേടിയിരുന്നു. ഇരുവരും ന്യൂസിലാൻഡ‍ിനെ മികച്ച സ്കോറിലേക്ക് നയിക്കവെയാണ് മഴ മത്സരത്തിന് വില്ലനായെത്തിയത്.

Content Highlights: The 3rd ODI between Sri Lanka and New Zealand has been officially called off due to persistent rain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us