ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രോഹിതിന് പകരം വൈസ് ക്യാപ്റ്റൻ ബുംറയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. സ്വന്തം മണ്ണിൽ ന്യൂസിലൻഡിന് മുന്നിൽ ടെസ്റ്റ് പരമ്പരയിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ബോർഡർ ഗവാസ്കർ ട്രോഫി. ടീമിന് മാത്രമല്ല, ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ നിറം മങ്ങിയ വിരാട് കോഹ്‌ലി, രോഹിത് ശർമ തുടങ്ങി സീനിയർ താരങ്ങൾക്കും പരമ്പര നിർണ്ണായകമാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാനും പരമ്പര വിജയം അനിവാര്യമാണ്.
Hope it's HIS series. #ViratKohli #BGT pic.twitter.com/YUUEumcHs3
— Subhayan Chakraborty (@CricSubhayan) November 20, 2024
കീവീസിന് മുന്നിൽ ഇന്ത്യ അടിയറവ് പറഞ്ഞ പരമ്പരയിൽ കോഹ്‌ലിയുടെ റൺ സമ്പാദ്യം വെറും 93 റൺസ് മാത്രമായിരുന്നു. ഓസീസ് മണ്ണിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള വിരാട് കോഹ്‌ലി അത് കൊണ്ട് തന്നെ മികച്ച പ്രകടനത്തോടെ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. മികച്ച പ്രകടനത്തോടെ ഒരു സെഞ്ച്വറി കൂടി ഓസീസ് മണ്ണിൽ താരത്തിന് നേടാനായാൽ അതൊരു ചരിത്രം കൂടിയാകും. നിലവിൽ ആസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ഇന്ത്യൻ ബാറ്റർമാരിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർക്കൊപ്പം ഒന്നാമതാണ് കോഹ്‌ലി , ആറ് സെഞ്ച്വറികൾ. ഒരു സെഞ്ച്വറി കൂടി നേടിയാൽ സചിനെ മറികടന്ന് കോഹ്‌ലിക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ താരത്തിനാകും.
ഇത് കൂടാതെ മറ്റൊരു ചരിത്ര നേട്ടം കൂടി കോഹ്‌ലിയെ കാത്തിരിക്കുന്നുണ്ട്. ആസ്ട്രേലിയയിൽ ക്രിക്കറ്റിന്‍റെ വ്യത്യസ്ത ഫോർമാറ്റിൽ 11 സെഞ്ച്വറികൾ ഉൾപ്പെടെ 3426 റൺസാണ് താരം നേടിയത്. 74 റൺസ് കൂടി നേടിയാൽ ആകെ റൺസ് നേട്ടം 3,500 റൺസാകും. ഡെസ്മണ്ട് ഹെയ്ൻസ്, സർ വിവിയൻ റിച്ചാർഡ്സ് എന്നിവർക്കുശേഷം 3,500 റൺസ് നേടുന്ന മൂന്നാമത്തെ താരവും സജീവ കളിക്കാരിൽ ഒന്നാമത്തെ താരവുമാകും കോഹ്‌ലി.
Content Highlights: A single century awaits Kohli on Aussie soil, a historic achievement