നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ഓൾ റൗണ്ടർ താരം ഹാർദിക് പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണ്ണമെന്റിലാണ് ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നത്. ബറോഡ ടീമിന് വേണ്ടിയാകും നിലവിൽ ഐസിസി ടി 20 ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഹാർദിക് കളിക്കുക. ഹാർദിക്കിന്റെ സഹോദരനായ ക്രുനാൽ പാണ്ഡ്യയാവും ടീമിനെ നയിക്കുക.
ഐപിഎല്‍ 2024 മെഗാ ലേലം ജിദ്ദയില്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പ് നവംബര്‍ 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2018-19 രഞ്ജി ട്രോഫി സീസണിലാണ് ബറോഡയ്ക്ക് വേണ്ടി അദ്ദേഹം അവസാനമായി കളിച്ചത്, അതേസമയം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം അവസാനമായി കളിച്ചത് 2016 ജനുവരിയിലാണ്.
ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കൊണ്ടാണ് താരം ആഭ്യന്തര സീസണില്‍ നിന്ന് വിട്ടുനിന്നത്. എന്നാൽ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഈയിടെ കേന്ദ്ര കരാറുള്ള കളിക്കാര്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ നിർബന്ധമായും കളിക്കണമെന്ന വ്യവസ്ഥ വെച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് ഹാർദിക്കിനെ ആഭ്യന്തര സീസണ്‍ കളിക്കാന്‍ നിര്‍ബന്ധിപ്പിച്ചത്.
അതേ സമയം ബറോഡ, കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഫൈനലില്‍ പഞ്ചാബിനോട് തോറ്റാണ് ബറോഡ പുറത്താവുന്നത്. ഇത്തവണ ഗ്രൂപ്പ് ബിയിലാണ് ബറോഡ കളിക്കുന്നത്. ഉത്തരാഖണ്ഡ്, സിക്കിം, ത്രിപുര തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ ശക്തരായ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
Content Highlights: Hardik Pandya will play for Baroda In Syed Mushtaq Ali Trophy