ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം തന്നെ താരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മത്സരവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ബാറ്റർ കെ എൽ രാഹുലുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണവുമായി രംഗത്തെത്തിയിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡന്‍ .
കെ എല്‍ രാഹുല്‍ ഒരു മനോഹരമായ സ്‌ട്രോക്ക് പ്ലെയര്‍ ആണെന്ന് വിശേഷിപ്പിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍, രാഹുലിനോട് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതിലും കൂടുതല്‍ നേരം ക്രീസില്‍ ചെലവഴിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിച്ചു. അഡ്‌ലെയ്ഡില്‍ ദ്രാവിഡ്- ലക്ഷ്മണ്‍ കൂട്ടുകെട്ട് ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ഹെയ്ഡന്റെ ഈ ഉപദേശം. തുടർച്ചയായ കളിയിൽ പരാജയപ്പെട്ടത് താരത്തിൽ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ടെന്നും അതിനെ മറികടക്കാൻ ക്രീസിൽ നിൽക്കുക എന്നല്ലാതെ പ്രതിവിധിയില്ലെന്നും ഹെയ്ഡൻ പറഞ്ഞു. ഓപ്പണറായി പുതിയ പന്ത് നേരിടുന്നതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മിഡില്‍ ഓര്‍ഡറില്‍ രാഹുലിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Bring back this mindset champ @klrahul #KLRahul𓃵 #KLRahul #BGT2024 pic.twitter.com/gsvxYnRVnY
— Sadha (@sadha2525) November 20, 2024
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ, ബാറ്റര്‍ കെ എല്‍ രാഹുല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. 2014ല്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പര്യടനത്തിലും
കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 2018 പരമ്പരയിലും രാഹുല്‍ ടീമിന്റെ ഭാഗമായിരുന്നു. മൊത്തത്തില്‍, ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകള്‍ കളിച്ച രാഹുല്‍ 20.77 ശരാശരിയില്‍ 187 റണ്‍സ് മാത്രമാണ് നേടിയത്. സിഡ്നിയില്‍ നേടിയ ഒരു സെഞ്ച്വറി മാത്രമാണ് ഇതില്‍ എടുത്തു പറയാനുള്ളത്.
ന്യൂസിലന്‍ഡിനെതിരായ നിരാശാജനകമായ ഹോം പരമ്പരയ്ക്ക് ശേഷം, അദ്ദേഹത്തിന്റെ ഫോമില്‍ ടീം മാനേജ്‌മെന്റ് ആശങ്കയിലാണ്. ആകെ കളിച്ച ഒരു ടെസ്റ്റില്‍ 0, 12 എന്നതാണ് രാഹുലിന്റെ സംഭാവന. ഓസ്‌ട്രേലിയയില്‍ വേണ്ട പരിശീലനം ലഭിക്കുന്നതിന് ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യന്‍ എ ടീം പ്രതിനിധിയായി കളിച്ചപ്പോഴും വേണ്ട പോലെ ശോഭിക്കാന്‍ രാഹുലിന് സാധിച്ചില്ല. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി രാഹുലിന് അവസരം നല്‍കാനുള്ള നീക്കത്തിലാണ് ടീം മാനേജ്‌മെന്റ്.
Content Highlights: Matthew Hayden highlights KL Rahul's challenge ahead of Perth Test