ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് 25 മുതൽ 30 കോടി രൂപ വരെ ലഭിക്കുമെന്ന് മുൻ താരം സുരേഷ് റെയ്ന. ഇതൊരു അവസരമാണ്. ഓസ്ട്രേലിയൻ താരങ്ങൾക്ക് വലിയ തുകകൾ ലഭിക്കുന്നെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ചുകൂടാ. റിഷഭ് പന്ത് ഒരു നായകനാണ്. മികച്ച താരവും വിക്കറ്റ് കീപ്പറുമാണ്. റിഷഭിന്റെ മൂല്യം വളരെ ഉയർന്നതാണ്. 25 മുതൽ 30 കോടി വരെയുള്ള തുക അയാൾ അർഹിക്കുന്നു. സുരേഷ് റെയ്ന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
ഐപിഎൽ 2025ന്റെ മെഗാലേലം നവംബർ 24, 25 തിയതികളിലാണ് നടക്കുക. ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് താരലേലം ആരംഭിക്കുക. സൗദിയിലെ ജിദ്ദയിലാണ് ലേലം. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിനെത്തുന്നത്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.
ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിന് പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: Rishabh Pant will get 25-30 lakh in IPL auction