സഞ്ജുവിന്റെ തലവര മാറ്റിയ ടി20 പരമ്പരകൾ; റാങ്കിങ്ങിൽ 150ന് മുകളിൽ നിന്നും 22 ലേക്ക് ഒരു റിവേഴ്‌സ് സ്വീപ്പ്

ബംഗ്ലാദേശിനെതിരെയുള്ള അവസാന മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെയായ ഒന്നാമത്തെയും നാലാമത്തെയും മത്സരത്തിലും സെഞ്ച്വറി നേടിയ താരം ടി20 റാങ്കിങ്ങിലും അവിശ്വസനീയ മുന്നേറ്റം നടത്തി.

dot image

ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് മുമ്പ് ഐസിസി ടി20 റാങ്കിങ്ങിൽ 157-ാം സ്ഥാനത്തായിരുന്നു മലയാളി താരം സഞ്ജു സാംസൺ. അത് വരെയും മുപ്പതിലധികം മത്സരങ്ങൾ കളിച്ചിട്ടും താരത്തിന് ടി20 യിൽ നേടാനായത് 500 നും താഴെയുള്ള റൺസ് ടോട്ടലായിരുന്നു. എന്നാൽ ഈ രണ്ട് പരമ്പരയും സഞ്ജുവിന്റെ തലവര മാറ്റി. ബംഗ്ലാദേശിനെതിരെയുള്ള അവസാന മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെയായ ഒന്നാമത്തെയും നാലാമത്തെയും മത്സരത്തിലും സെഞ്ച്വറി നേടിയ താരം ടി20 റാങ്കിങ്ങിലും അവിശ്വസനീയ മുന്നേറ്റം നടത്തി.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം 91 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 66 ലെത്തിയ താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തിലെ സെഞ്ച്വറിയോടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39 ലെത്തി. ഇപ്പോഴിതാ പരമ്പരയിലെ അവസാന ടി 20 മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയോടെ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽ കൂടി മികവ് തെളിയിച്ച് ആദ്യ പത്തിലെത്തുകയാവും സഞ്ജുവിന്റെ ലക്ഷ്യം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് സെഞ്ച്വറിയുമായി മികച്ച പ്രകടനം കാഴ്ച്ച വെച്ച തിലക് വര്‍മയും വലിയ മുന്നേറ്റം നടത്തി. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കാണ് തിലക് കുതിച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതു തന്നെയാണ്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് തിലകിന് മുമ്പിലുള്ളത്. ഹെഡ് ഒന്നാമതും ഫിൽ സാൾട്ട് രണ്ടാമതുമാണ്.

അതേസമയം ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദ് ഒന്നാമതും ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക രണ്ടാമതുമാണ്. എട്ടാമതുള്ള രവി ബിഷ്‌ണോയ് ആണ് ഇന്ത്യക്കാരില്‍ മുന്നില്‍. അര്‍ഷ്ദീപ് സിങ് ഒമ്പതാമതുണ്ട്.

Content Highlights: Sanju Samson ICC T20 ranking progress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us