നിതീഷ് മതിയോ, എന്തുകൊണ്ട് ശാർദൂൽ ടീമിലില്ല? വിമർശനവുമായി ഹർഭജൻ സിംഗ്

'ഷാർദുൽ താക്കൂറിന്റെ ഓസ്‌ട്രേലിയയിലെ കഴിഞ്ഞ വർഷത്തെ മികവ് കണ്ടിട്ടും അദ്ദേഹത്തെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല'

dot image

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലേക്ക് പേസ് ബൗളിങ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ തിരഞ്ഞെടുക്കാത്തതിൽ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ടെസ്റ്റിൽ ശാർദുൽ താക്കൂറിനെയും ഹാർദിക് പാണ്ഡ്യയെയും അവഗണിച്ച് യുവതാരം നിതീഷ് റെഡ്ഡിയെ തിരഞ്ഞെടുത്ത സെലക്ടർമാരുടെ തീരുമാനത്തെയും ഹർഭജൻ സിംഗ് ചോദ്യം ചെയ്തു.

'ഷാർദുൽ താക്കൂറിന്റെ ഓസ്‌ട്രേലിയയിലെ കഴിഞ്ഞ പ്രാവശ്യത്തെ മികവ് കണ്ടിട്ടും അദ്ദേഹത്തെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പേസിന് മുൻതൂക്കമുള്ള പെർത്തിലെയും അഡ്‌ലെയ്ഡിലെയും പിച്ചുകളിൽ ശാർദൂലിനെ പോലെയുള്ള ഒരു പേസ് ഓൾ റൗണ്ടറെ ഉൾപ്പെടുത്താത്തത് അത്ഭുതം തന്നെ, പ്രത്യേകിച്ച് ഷമി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെയും അവസാന തീരുമാനമാകാത്ത സാഹചര്യത്തിൽ. ക്രിക്കറ്റ് ബോർഡിലെ ചില വ്യക്തികളുടെ താല്പര്യമാവും ഇതിന് പിന്നിൽ, എന്താവുമെന്ന് കണ്ടറിയാം', ഹർഭജൻ കൂട്ടിച്ചേർത്തു.

നവംബർ 22 മുതൽ പെർത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓൾറൗണ്ടറായി യുവ താരം നിതീഷ് റെഡ്ഡിയെയാണ് ഉൾപ്പെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ എന്നിവരും പേസർമാരായി ടീമിലുണ്ട്.

നിതീഷ് റെഡ്ഡി ഇതുവരെ ഇന്ത്യയ്‌ക്കായി 3 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ പക്ഷെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് 90 റൺസും മൂന്ന് വിക്കറ്റും. അതേ സമയം ടെസ്റ്റിൽ 11 മത്സരങ്ങളിൽ നിന്നും ശാർദൂൽ ഇന്ത്യക്കായി 331 റൺസും 31 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി 20 യിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് ശാർദൂൽ നടത്തിയിരുന്നത്.

Content Highlights: Harbhajan singh qustioning all rounder selection ahead of Border Gavaskar Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us