ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പേ ഇന്ത്യന്‍ ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. നാളെ ആരംഭിക്കാനിരിക്കുന്ന പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബുംറ. ന്യൂസിലാന്‍ഡിനെതിരായ വൈറ്റ് വാഷ് തോല്‍വിയുടെ ഭാരമില്ലാതെയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നതെന്നാണ് ബുംറ പറയുന്നത്.
ITS BORDER GAVASKAR TROPHY TIME.
— Mufaddal Vohra (@mufaddal_vohra) November 21, 2024
- Captain Jasprit Bumrah and Pat Cummins with the trophy. 😍🇮🇳 pic.twitter.com/BEc2yzr7oO
'നിങ്ങള്‍ ഒരു മത്സരം വിജയിച്ചാലും പരാജയപ്പെട്ടാലും പൂജ്യത്തില്‍ നിന്നാണ് വീണ്ടും ആരംഭിക്കേണ്ടത്. ഇന്ത്യയില്‍ നിന്ന് ഒരു തോല്‍വിയുടെ ഭാരവും ചുമന്നുകൊണ്ടല്ല ഞങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തില്‍ നിന്ന് തീര്‍ച്ചയായും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പക്ഷേ ഓസ്‌ട്രേലിയയില്‍ ഞങ്ങളുടെ സാഹചര്യങ്ങളും ഫലങ്ങളും വ്യത്യസ്തമായിരിക്കും', ബുംറ വ്യക്തമാക്കിയത് ഇങ്ങനെ. പെര്‍ത്ത് ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ ഇന്ത്യ അന്തിമമാക്കിയിട്ടുണ്ടെങ്കിലും ടോസ് സമയത്ത് മാത്രമേ അത് വെളിപ്പെടുത്തൂവെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.
രോഹിത് ശർമയ്ക്ക് പകരം വൈസ് ക്യാപ്റ്റൻ ബുംറയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ശർമ ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്തിരുന്നു. കഴിഞ്ഞയാഴ്ച രോഹിതിനും ഭാര്യ റിതികയ്ക്കും ആൺകുഞ്ഞ് പിറക്കുകയും ചെയ്തു.
ഇതാദ്യമല്ല രോഹിതിന്റെ അഭാവത്തിൽ ബുംറ ടീമിനെ നയിക്കുന്നത്. 2021ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിതിന് പകരം ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. അന്ന് പക്ഷേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
Content Highlights: IND vs AUS: Not carrying baggage of NZ series, Bumrah ahead of Perth Test