'അസി. കോച്ച് വെട്ടോറി ലേലത്തിന് പോയതൊക്കെ OK; പക്ഷേ, IPL മെഗാലേലം ഞങ്ങളുടെ ശ്രദ്ധ തെറ്റിക്കില്ല!': കമ്മിന്‍സ്

നാളെ ആരംഭിക്കാനിരിക്കുന്ന പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാറ്റ് കമ്മിന്‍സ്.

dot image

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പെര്‍ത്തില്‍ തുടക്കമാവുകയാണ്. ഇതിനിടെ നവംബര്‍ 24, 25 തീയതികളില്‍ ഐപിഎല്‍ 2025 മെഗാലേലവും നടക്കും. എന്നാല്‍ ഐപിഎല്‍ ലേലം തന്റെ ടീമിന് ഒരു തടസ്സവും സൃഷ്ടിക്കില്ലെന്ന് പറയുകയാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. നാളെ ആരംഭിക്കാനിരിക്കുന്ന പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിന്‍സ്.

പെര്‍ത്ത് ടെസ്റ്റ് ഉപേക്ഷിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച അസിസ്റ്റന്റ് കോച്ച് ഡാനിയല്‍ വെട്ടോറി ഇല്ലാതെയാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. വെട്ടോറിയെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച ഓസ്‌ട്രേലിയയുടെ തീരുമാനത്തെ കമ്മിന്‍സ് പിന്തുണച്ചു. ലേലത്തിനിടയിലും പെര്‍ത്ത് ടെസ്റ്റില്‍ തന്റെ ടീമംഗങ്ങള്‍ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്മിന്‍സ് പറഞ്ഞു.

'ഓസ്‌ട്രേലിയന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും മുന്‍പ് ലേലത്തില്‍ പങ്കെടുത്തിട്ടുള്ളവരാണ്. അതില്‍ നമുക്ക് ചെയ്യാനായി പ്രത്യേകിച്ച് ഒന്നുമില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. നമ്മളെ സെലക്ട് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നോക്കി വെറുതെ ഇരിക്കുകയാണ് ചെയ്യുന്നത്. ടെസ്റ്റിന്റെ ആദ്യത്തെ രണ്ട് ദിവസം നമ്മുടെ പദ്ധതികളില്‍ ഒരു വ്യത്യാസവും ഉണ്ടാക്കില്ല. ലേലം ഓസീസ് താരങ്ങളുടെ ശ്രദ്ധ തിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല', കമ്മിന്‍സ് പറഞ്ഞു.

IND vs AUS: ‌Australia Team
ടീം ഓസീസ്

പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡുമാണ് അവസാന നിമിഷം ടീമുകള്‍ നിലനിര്‍ത്തിയ ഓസീസ് താരങ്ങള്‍. ഇരുവരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് കളിക്കുന്നത്. സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും ഉള്‍പ്പെടെ ഓസ്ട്രേലിയയുടെ 13 അംഗ ടീമിലെ ഒട്ടുമിക്ക താരങ്ങളും ലേലത്തില്‍ പങ്കെടുക്കും.

Content Highlights: Pat Cummins confident Australia won't be distracted by IPL auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us