ഗില്‍ക്രിസ്റ്റ് മുതല്‍ റോബിന്‍ ഉത്തപ്പ വരെ; ബിജിടി ആര് നേടുമെന്ന് പ്രവചിച്ച് താരങ്ങള്‍

ഓസ്‌ട്രേലിയ 4-0ത്തിന് പരമ്പര വിജയം നേടുമെന്ന് ഡേവിഡ് വാര്‍ണര്‍ പ്രവചിച്ചു.

dot image

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇത്തവണ ആര് നേടുമെന്ന പ്രവചനവുമായി ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും മുന്‍ താരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എക്‌സ്‌പേര്‍ട് പാനലിലുള്ളവരാണ് പ്രവചനം നടത്തിയിരിക്കുന്നത്. പരമ്പര 3-2ന് ഓസ്‌ട്രേലിയ വിജയിക്കുമെന്നാണ് ആദം ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. ഒരല്‍പ്പം പക്ഷപാതപരമായാണ് പറയുന്നതെങ്കിലും തന്റെ അഭിപ്രായം ഇതാണെന്ന് ഗില്‍ക്രിസ്റ്റ് വ്യക്തമാക്കുന്നു.

ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഹാട്രിക് വിജയം നേടുമെന്നാണ് ചേതേശ്വർ‌ പുജാരയുടെ അഭിപ്രായം. ഓസ്‌ട്രേലിയയാണ് പരമ്പരയിലെ ഫേവറേറ്റുകള്‍. ഇന്ത്യയെക്കാള്‍ വിജയസാധ്യതയും ഓസ്‌ട്രേലിയയ്ക്കുണ്ട്. എങ്കിലും 3-2ന് പരമ്പര ഇന്ത്യ നേടുമെന്ന് പുജാര ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഓസ്‌ട്രേലിയ 4-0ത്തിന് പരമ്പര വിജയം നേടുമെന്ന് ഡേവിഡ് വാര്‍ണര്‍ പ്രവചിച്ചു. പരമ്പര 2-2ന് സമനില ആകുമെന്നാണ് ഹര്‍ഭജന്‍ സിങ്ങിന്റെ പ്രവചനം. ഓസ്‌ട്രേലിയ മുന്‍ കാലത്തെക്കാള്‍ ശക്തമാണ്. എന്നാല്‍ യുവനിരയാണ് ഇന്ത്യയുടെ കരുത്ത്. ഹര്‍ഭജന്‍ പ്രതികരിച്ചു.

വ്യത്യസ്തമായിരുന്നു ഇര്‍ഫാന്‍ പഠാന്റെ പ്രവചനം. തന്റെ മനസ് പറയുന്നത് 4-1ന് ഓസ്‌ട്രേലിയ വിജയിക്കുമെന്നാണ്. എന്നാല്‍ ഹൃദയത്തില്‍ 3-2ന് ഇന്ത്യ വിജയിക്കണമെന്നാണ്. ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. പരമ്പര ഇന്ത്യ വിജയിക്കുമെന്നായിരുന്നു റോബിന്‍ ഉത്തപ്പയുടെ വാക്കുകള്‍.

Content Highlights: Star Sports experts prediction for the Border Gavaskar Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us