'മെസ്സിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം ഇക്കാര്യമാണ്'; വിശദീകരിച്ച് റോഡ്രി

'ജന്മസിദ്ധമായ കഴിവുകൊണ്ട് മെസ്സിക്ക് ഒപ്പമെത്താൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടുണ്ട്'

dot image

ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ‌ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തമ്മിൽ താരതമ്യപ്പെടുത്തി ബലോൻ ദ് ഓർ ജേതാവും സ്പാനിഷ് താരവുമായ റോഡ്രി. ലയണൽ മെസ്സി എക്കാലത്തെയും മികച്ച താരമാണെന്നതിൽ സംശയമില്ല. ജന്മസിദ്ധമായ കഴിവുകൊണ്ട് മെസ്സിക്ക് ഒപ്പമെത്താൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുവർക്കും എതിരായി കളിച്ചിട്ടുള്ള തന്നെപ്പോലുള്ളവർക്ക് ഇരുവരും തമ്മിലുള്ള വ്യത്യാസം അറിയാം. ഒരിക്കലും ഡിബോക്സിനുള്ളിൽ റൊണാൾഡോ എത്തുവാൻ എതിർ ടീം ആ​ഗ്രഹിക്കില്ല. കാരണം അവിടെ എത്തിയാൽ അയാൾ ഏറ്റവും വലിയ അപകടകാരിയാകും. എന്നാൽ മെസ്സി, അയാൾ ​ഗ്രൗണ്ടിൽ എല്ലായിടത്തും അപകടം വിതയ്ക്കുന്ന താരമാണ്. റോഡ്രി ഒരു സ്പാനിഷ് ടെലിവിഷൻ പ്രോ​ഗ്രാമിൽ പറഞ്ഞു.

മെസ്സിക്ക് പന്ത് ലഭിക്കുമ്പോൾ, അപകടം സംഭവിക്കാൻ പോകുന്നുവെന്ന് ആളുകൾ മനസിലാക്കും. താൻ എപ്പോൾ‌ മെസ്സിക്ക് എതിരെ കളിച്ചാലും പന്ത് അയാളുടെ കാലിൽ നിന്നും സ്വന്തമാക്കാൻ ശ്രമിക്കും. എന്നാൽ എതിരാളികളെ വെട്ടിച്ച് മെസ്സി പന്തുമായി മുന്നേറും. അത്തരമൊരു സംഭവം ഉണ്ടായാൽ എതിരാളികൾക്ക് അപകടം ഉണ്ടാകാൻ പോകുന്നുവെന്ന് മനസിലാകും. റോഡ്രി ​വ്യക്തമാക്കി.

സ്പെയ്നിന്റെയും ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെയും താരമാണ് റോഡ്രി. ഒക്ടോബർ 28ന് രാത്രി ബലോൻ ദ് ഓർ വിജയിയെ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായാണ് റോഡ‍്രിയുടെ പേര് വേദിയിൽ ഉയർന്നത്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് റോഡ്രിയുടെ ബലോൻ ദ് ഓർ വിജയം. 2023-24 സീസണിൽ‌ ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം സീസണിലെ പ്രീമിയർ ലീ​ഗ് നേട്ടം, 2024ലെ സ്പെയ്നിന്റെ യൂറോ കപ്പ് നേട്ടം തുടങ്ങിയവ റോഡ്രിയുടെ ബലോൻ ദ് ഓർ വിജയത്തിൽ നിർണായകമായി. യൂറോ കപ്പിൽ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ആണ്.

Content Highlights: Rodri says the differences between Messi and Ronaldo

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us