ചരിത്ര നേട്ടം സ്വന്തമാക്കാം; ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡിനരികെ യശസ്വി ജയ്സ്വാൾ

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് യശസ്വി ജയ്സ്വാൾ

dot image

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടത്തിനരികെ ഇന്ത്യൻ താരം യശസ്വി ജയ്സ്വാൾ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-​ഗാവസ്കർ ട്രോഫി പരമ്പരയിൽ‌ രണ്ട് സിക്സറുകൾ കൂടി നേടിയാൽ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന നേട്ടം ജയ്സ്വാളിനെ തേടിയെത്തും. ന്യൂസിലാൻഡിന്റെ ബ്രണ്ടൻ മക്കല്ലത്തെയാണ് ഇന്ത്യൻ യുവ ഓപണർ മറികടക്കുക. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ജയ്സ്വാൾ 32 സിക്സുകൾ നേടിക്കഴിഞ്ഞു. 2014ൽ ഒരു കലണ്ടർ വർഷത്തിൽ ബ്രണ്ടൻ മക്കല്ലം നേടിയത് 33 സിക്സുകളാണ്.

219 റൺസ് കൂടി നേടിയാൽ മറ്റൊരു നേട്ടവും ജയ്സ്വാൾ സ്വന്തമാക്കും. ഈ കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ടെസ്റ്റ് താരമെന്ന റെക്കോർഡും ജയ്സ്വാളിന്റെ പേരിലാകും. ഈ വർഷം 1,119 റൺസാണ് ഇന്ത്യൻ ഓപണർ ഇതുവരെ നേടിയത്. ഇം​ഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഇന്ത്യൻ താരത്തിന് മുന്നിലുള്ളത്. ഈ വർഷം ഇതുവരെ 1,338 റൺസ് ജോ റൂട്ട് സ്വന്തം പേരിൽ കുറിച്ചുകഴിഞ്ഞു. നവംബർ 28ന് തുടങ്ങുന്ന ന്യൂസിലാൻഡിനെതിരായ പരമ്പര ഇം​ഗ്ലണ്ട് താരത്തിന് മുന്നിലുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് യശസ്വി ജയ്സ്വാൾ. ഓസ്ട്രേലിയയിൽ താൻ ആദ്യമായാണ് കളിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയിൽ തനിക്ക് മികച്ച പ്രകടനം നടത്തണം. ഓസ്ട്രേലിയയിൽ വ്യത്യസ്തമായ സ്റ്റേഡിയങ്ങളാണുള്ളത്. ബൗൺസിനെ തുണയ്ക്കുന്ന വിക്കറ്റുകളാണ് ഇവിടെയുള്ളത്. എന്നാൽ പിച്ച് എങ്ങനെ പെരുമാറുമെന്ന് അറിയാം. ഓസ്ട്രേലിയൻ പരമ്പരയ്ക്കായി മാനസികമായി ഇന്ത്യൻ ടീം തയ്യാറെടുത്തുകഴിഞ്ഞു. ജയ്സ്വാൾ ബിസിസിഐ വീഡിയോയിൽ പറഞ്ഞു.

നാളെ മുതലാണ് ബോർഡർ-​ഗാവസ്കർ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പെർത്താണ് മത്സരവേദി. 1992ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ന് ശേഷം തുടർച്ചയായി നാല് തവണ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയാണ് വിജയികൾ. അതിൽ രണ്ട് തവണ ഓസ്ട്രേലിയയിലായിരുന്നു ഇന്ത്യൻ വിജയം. ഇത്തവണ ഓസീസ് മണ്ണിൽ വീണ്ടും പരമ്പര നേട്ടമാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.

Content Highlights: Yashasvi Jaiswal 2 Sixes Away From Sensational World Record

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us