ഓസീസിന്റെ പേസ് ആക്രമണത്തിൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ പെർത്തിൽ നടക്കുന്ന ആദ്യടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസിന് തകർന്നടിഞ്ഞു. ഇന്ത്യൻ നിരയിൽ 37 റൺസെടുത്ത റിഷഭ് പന്തിനും 41 റൺസെടുത്ത അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്‌ഡിക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനായത്. ജയ്‌സ്വാൾ (0) , ദേവ്ദത്ത് പടിക്കൽ (0) , വിരാട് കോഹ്‌ലി (5) , കെ എൽ രാഹുൽ (26) , ധ്രുവ് ജുറെൽ(11) , വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ജസ്പ്രീത് ബുംറ(8) സിറാജ്(0) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ ദയനീയ പ്രകടനങ്ങൾ.
ഓസ്‌ട്രേലിയക്ക് വേണ്ടി ഹാസിൽവുഡ് നാലും മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, കമ്മിൻസ് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ആകെ എറിഞ്ഞ 50 ഓവറിൽ 12 മെയ്ഡൻ ഓവറുകളും ഓസീസ് പേസർമാർ എറിഞ്ഞു.
Pacers give Australia the advantage on Day 1 of the Perth Test.#WTC25 | #AUSvIND 📝: https://t.co/gzveQV6hgs #INDvsAUS #INDvAUS #DSPSIRAJ #Gambhir #PerthTest #rishabhpant #TestCricket #CricketAustralia pic.twitter.com/Xuz8aqiD9z
— Hemraj Sharma (@HemrajShar96325) November 22, 2024
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പെർത്ത് ഓപറ്റസ് സ്റ്റേഡിയത്തിലെ പിച്ചിലാണ് മത്സരം.
ഇന്ത്യയെ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയയെ പാറ്റ് കമിന്‍സുമാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങുന്നത്.
Content Highlights: Australia vs India Border Gavaskar trophy test