ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ബുംറ ആതിഥേയരെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു.
1st TEST. India Won the toss and elected to bat. https://t.co/dETXe6cqs9 #AUSvIND
— BCCI (@BCCI) November 22, 2024
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നില്ല. യശസ്വി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപണ്‍ ചെയ്യാനിറങ്ങും. മൂന്നാം നമ്പറിൽ മലയാളി താരം ദേവ്‌ദത്ത് പടിക്കൽ ഇറങ്ങും.
ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയും പേസര്‍ ഹര്‍ഷിത് റാണയും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറും. ഓസ്‌ട്രേലിയന്‍ ടീമില്‍ ഓപണര്‍ നഥാന്‍ മക്‌സ്വീനിക്കും അരങ്ങേറ്റമൊരുങ്ങും.
ഇന്ത്യൻ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ഹർഷിത് റാണ, മുഹമ്മദ് സിറാജ്.
🚨 Toss & Team News from Perth 🚨
— BCCI (@BCCI) November 22, 2024
Jasprit Bumrah has won the toss & #TeamIndia have elected to bat in the first Test.
Nitish Kumar Reddy & Harshit Rana make their Test debuts 🧢🧢 for India.
A look at our Playing XI 🔽
Live ▶️ https://t.co/gTqS3UPruo#AUSvIND |… pic.twitter.com/HVAgGAn8OZ
ഓസീസ് പ്ലേയിങ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.
Content Highlights: IND vs AUS, 1st Test: India elect to bat first, Test debuts for Harshit Rana, Nitish Kumar Reddy and Nathan McSweeney