കാത്തിരുന്ന് കാണാം; ഐപിഎൽ ലേലത്തിന് മുമ്പായി ജോസ് ബട്ലർ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ന്റെ മെ​ഗാലേലം നവംബർ 24, 25 തിയതികളിലാണ് നടക്കുക

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ മെ​ഗാതാരലേലം മറ്റന്നാൾ നടക്കാൻ ഇരിക്കുകയാണ്. പ്രിയ താരങ്ങൾ ഏത് ടീമിലാണെന്ന് അറിയാനുള്ള ആവേശത്തിലാണ് ആരാധകർ. ഇം​ഗ്ലണ്ട് താരം ജോസ് ബട്ലറും തന്റെ ആവേശവും ആകാംക്ഷയും പ്രകടിപ്പിച്ചു. അബുദാബി ടി10 ലീ​ഗ് വേദിയിലാണ് ബട്ലർ തന്റെ ആവേശം തുറന്നുപറഞ്ഞത്.

ഐപിഎൽ ലേലത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്ന് ബട്ലർ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്ന ജോസ് ബട്ലര്‍ ഓപണിങ് ബാറ്ററായി മികച്ച പ്രകടനമാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കാഴ്ച വെച്ചിട്ടുള്ളത്. റോയല്‍ ഫാന്‍സിനിടയില്‍ വലിയ ജനപ്രീതിയും താരം നേടിയിരുന്നു. ഇത്തവണ ബട്ലറെ ടീം റീടെയ്ന്‍ ചെയ്യാത്തതില്‍ ആരാധകര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ അബുദാബി ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരം ടി10 ലീഗിലെ ആദ്യ അനുഭവത്തെ കുറിച്ചും മാച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചു. ഇതാദ്യമായാണ് ഞാൻ ഒരു ടി10 ലീ​ഗ് കളിക്കുന്നത്. ഇതൊരു മികച്ച ടൂർണമെന്റാണ്. ഈ ടൂർണമെന്റിന്റെ തുടക്കം മുതൽ ആസ്വദിക്കുന്നുണ്ട്. ഒരുപാട് മികച്ച താരങ്ങൾ ഇവിടെയുണ്ട്. നിക്കോളാസ് പൂരാൻ, മാർക്കസ് സ്റ്റോയിൻസ് തുടങ്ങിയ താരങ്ങളാണ് എനിക്കൊപ്പമുള്ളത്. ജോസ് ബട്ലർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ന്റെ മെ​ഗാലേലം നവംബർ 24, 25 തിയതികളിലാണ് നടക്കുക. ഇന്ത്യൻ സമയം വെെകുന്നേരം മൂന്ന് മണിക്കാണ് താരലേലം ആരംഭിക്കുക. സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 പേര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചവരാണ്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.

ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ലേലത്തില്‍ പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാ​ഗമാകും. ഇം​ഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Content Highlights: Jos Buttler Has His Say On IPL Auction Destination

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us