ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ വിക്കറ്റ് വീഴ്ചയില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. പിച്ച് ബാറ്റര്‍മാരെ പൂര്‍ണമായും പ്രതിസന്ധിയിലാക്കുകയും ബൗളര്‍മാരുടെ പരിപൂര്‍ണ ആധിപത്യത്തിന് അവസരം നല്‍കുകയും ചെയ്തല്ലോ എന്ന ചോദ്യത്തിന് മിച്ചല്‍ സ്റ്റാര്‍ക് മറുപടി പറഞ്ഞു. പിച്ചിന്റെ കുഴപ്പമല്ലെന്നും ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെന്നുമാണ് ഓസ്‌ട്രേലിയന്‍ പേസറുടെ വാദം.
ഇന്ന് രണ്ട് ടീമുകളുടെയും ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. പെര്‍ത്തിലേത് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ്. എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാന സമയം പിച്ച് ബാറ്റിങ്ങിന് അനുകൂലമായി മാറിയിരുന്നു. പക്ഷേ ഓസ്‌ട്രേലിയ ബാറ്റ് ചെയ്തപ്പോഴും പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇരുടീമുകളും നന്നായി ബാറ്റ് ചെയ്യുമെന്നാണ് താന്‍ കരുതുന്നത്. മിച്ചല്‍ സ്റ്റാര്‍ക് ആദ്യ ദിവസത്തെ മത്സരത്തെ വിലയിരുത്തികൊണ്ട് പ്രതികരിച്ചു.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം 17 വിക്കറ്റുകളാണ് വീണത്. മുഴുവൻ വിക്കറ്റുകളും പേസർമാരാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 150 റൺസിൽ എല്ലാവരും പുറത്തായി. പിന്നാലെ ബാറ്റിങ് തകർച്ച നേരിടുന്ന ഓസ്ട്രേലിയ ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 83 റൺസ് കൂടി വേണം.
Content Highlights: Mitchell Starc defends spicy Perth track, says credit should go to bowlers of both teams