ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി: പെര്‍ത്തില്‍ എത്തിച്ചേര്‍ന്നത് റെക്കോര്‍ഡ് കാഴ്ചക്കാര്‍

മറ്റ് പല റെക്കോർഡുകളും മത്സരത്തിൽ പിറന്നു.

dot image

ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റ് കാണാനെത്തിയത് റെക്കോര്‍ഡ് കാഴ്ചക്കാര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 31,302 കാണികള്‍ മത്സരം കാണാനെത്തി. ഇതാദ്യമായാണ് പെര്‍ത്തില്‍ 30,000ത്തിലധികം പേര്‍ ഒരു ടെസ്റ്റ് മത്സരം കാണാനെത്തുന്നത്. 2017ലെ ആഷസ് മത്സരത്തില്‍ 22,178 പേര്‍ കാണികളായെത്തിയതാണ് പെര്‍ത്തിലെ മുമ്പത്തെ റെക്കോര്‍ഡ്.

മറ്റ് പല റെക്കോർഡുകളും മത്സരത്തിൽ പിറന്നു. 1952ന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം 17 വിക്കറ്റുകൾ വീഴുന്നത്. ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നിന്റെ പേരിൽ നാണക്കേടിന്റെ ഒരു റെക്കോർഡും കുറിക്കപ്പെട്ടു. 52 പന്ത് നേരിട്ടിട്ടും ലബുഷെയ്ന് രണ്ട് റൺസ് മാത്രമാണ് നേടാനായത്. 50ലധികം പന്തുകൾ നേരിട്ട ലബുഷെയ്നിന്റെ ഏറ്റവും മോശം സ്കോറാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.4 ഓവറിൽ 150 റൺസിൽ എല്ലാവരും പുറത്തായി. 2011ന് ശേഷം ആദ്യ ഇന്നിം​ഗ്സിൽ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യ നേരിട്ട ഏറ്റവും കുറഞ്ഞ ഓവറാണിത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയും അപൂർവ്വ തകർച്ച നേരിട്ടു. 1980ന് ശേഷം ഇത് രണ്ടാമതാണ് ഓസ്ട്രേലിയ സ്വന്തം നാട്ടിൽ 40 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തുന്നത്. മുമ്പ് 2016ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തുമ്പോൾ 17 റൺസ് മാത്രമെ എടുത്തിരുന്നുള്ളു.

ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറിന് ഒപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 83 റൺസ് കൂടി വേണം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Record number of spectators arrived in Perth for first BGT test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us