ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലം ആദ്യ ദിവസത്തിന് സമാപനം. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തി. 27 കോടി രൂപയാണ് റിഷഭ് പന്തിന് ലഭിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിൽ പന്തിനെ 20.75 കോടി രൂപയ്ക്കാണ് ലഖ്നൗ ആദ്യം സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടൂ മാച്ച് കാർഡ് ഉപയോഗിച്ചതോടെ ലഖ്നൗ 27 കോടി ഉയർത്തി വിളിച്ചാണ് റിഷഭ് പന്തിനെ സ്വന്തമാക്കി.
ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലെത്തി. ലേലത്തിൽ ഏറ്റവും കൂടുതൽ പണം ലഭിച്ച രണ്ടാമത്തെ താരമാണ് ശ്രേയസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകൾ ശ്രേയസിനായി രംഗത്തെത്തി. ഒടുവിൽ 26.75 കോടി രൂപയ്ക്ക് ശ്രേയസിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
ആവേശം നിറഞ്ഞ ലേലത്തിനൊടുവിൽ വെങ്കിടേഷ് അയ്യർ 23.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവർ ശക്തമായ വിളിയാണ് നടത്തിയത്. വാശിയേറിയ ലേലം വിളിയാണ് യൂസ്വേന്ദ്ര ചഹലിനായി നടന്നത്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ താരത്തിനായി രംഗത്തെത്തി. ഒടുവിൽ 18 കോടി രൂപയ്ക്ക് ചഹലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
ഓരോ ടീമുകളുടെയും താരനിര ഇങ്ങനെയാണ്.
രാജസ്ഥാൻ റോയൽസ് - ജൊഫ്രാ ആർച്ചർ, മഹീഷ് തീക്ഷണ, വനീന്ദു ഹസരങ്ക, കുമാർ കാർത്തികേയ, ആകാശ് മദ്‍വാൾ
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - ലിയാം ലിവിങ്സ്റ്റൺ, ഫിൽ സോൾട്ട്, ജിതേഷ് ശർമ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റാസിഖ് ധാർ
മുംബൈ ഇന്ത്യൻസ് - ട്രെന്റ് ബോൾട്ട്, കരൺ ശർമ, റോബിൻ മിൻസ്, നമൻ ധീർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - ആൻഗ്രീഷ് രഘുവംശി, വെങ്കിടേഷ് അയ്യർ, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ഗുർബസ്, ആൻഡ്രിച്ച് നോർജെ, മായങ്ക് മാർക്കണ്ടെ, വൈഭവ് അറോറ
ചെന്നൈ സൂപ്പർ കിങ്സ് - ഡേവോൺ കോൺവേ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, രവിചന്ദ്രൻ അശ്വിൻ, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, വിജയ് ശങ്കർ
സൺറൈസേഴ്സ് ഹൈദരാബാദ് - മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, ഇഷാൻ കിഷൻ, രാഹുൽ ചഹർ, ആദം സാംബ, അർഥവ തായിഡെ, സിമർജീത് സിങ്, അഭിനവ് മനോഹർ
പഞ്ചാബ് കിങ്സ് - അർഷ്ദീപ് സിങ്, ശ്രേയസ് അയ്യർ, യൂസ്വേന്ദ്ര ചഹൽ, മാർക്കസ് സ്റ്റോയിൻസ്, ഗ്ലെൻ മാക്സ്‍വെൽ, നേഹൽ വധേര, യാഷ് താക്കൂർ, വൈശാഖ് വിജയകുമാർ, വിഷ്ണു വിനോദ്, ഹർപ്രീത് ബ്രാർ
ഡൽഹി ക്യാപിറ്റൽസ് - മിച്ചൽ സ്റ്റാർക്, കെ എൽ രാഹുൽ, ഹാരി ബ്രൂക്ക്, ജെയ്ക് ഫ്രെയ്സർ മക്ഗർഗ്, ടി നടരാജൻ, കരുൺ നായർ, മോഹിത് ശർമ, സമീർ റിസ്‍വി
ഗുജറാത്ത് ടൈറ്റൻസ് - കഗീസോ റബാദ, ജോസ് ബട്ലർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, മാനവ് സുത്താർ, അനുജ് റാവത്ത്, കുമാർ കുശാഗ്ര, അശുതോഷ് ശർമ, മഹിപാൽ ലോംറോർ, നിഷാന്ത് സിന്ധു
ലഖ്നൗ സൂപ്പർ ജയന്റ്സ് - റിഷഭ് പന്ത്, ഡേവിഡ് മില്ലർ, എയ്ഡാൻ മാക്രം, മിച്ചൽ മാർഷ്, ആവേശ് ഖാൻ, ആര്യൻ ജുയൽ, അബ്ദുൾ സമദ്
അൺസോൾഡായ താരങ്ങൾ - ദേവ്ദത്ത് പടിക്കൽ, ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, അൻമോൾപ്രീത് സിങ്, യാഷ് ദൂൾ, ഉത്ക്രാശ് സിങ്, ശ്രേയസ് ഗോപാൽ, പീയുഷ് ചൗള, കാർത്തിക്ക് ത്യാഗി, ഉപേന്ദ്ര യാദവ്, ലുവ്നിത്ത് സിസോദിയ
Content Highlights: IPL 2025 Auction Day 1 has been ended, Rs 27 Crore Rishabh Pant Shatters Record