ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായി കണക്കാക്കുന്ന ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക് 2025 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുപ്പായമണിയും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ താരമായിരുന്ന സ്റ്റാര്‍ക്കിനെ 11.75 കോടി രൂപയ്ക്കാണ് ക്യാപിറ്റല്‍സ് തട്ടകത്തിലെത്തിച്ചത്.
🚨 MITCHELL STARC SOLD TO DELHI CAPITALS AT 11.75CR...!!! 🚨 pic.twitter.com/ZWX1pEo2ap
— Mufaddal Vohra (@mufaddal_vohra) November 24, 2024
2024 ഐപിഎല്‍ താരലേലത്തില്‍ 24.75 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഓസീസ് പേസറെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ ഈ വര്‍ഷം നേരെ 11.75 കോടി രൂപയ്ക്കാണ് സ്റ്റാർക്ക് വിറ്റുപോയത്. 13 കോടിയുടെ ഗണ്യമായ ഇടിവാണ് സ്റ്റാര്‍ക്കിന്റെ താരമൂല്യത്തിന് സംഭവിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാതാരലേലം പുരോഗമിക്കുകയാണ്. ശ്രേയസ് അയ്യർ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലെത്തി. അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സും കഗീസോ റബാദയെ 10.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി. റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തി.
ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ രംഗത്തെത്തി. എന്നാൽ പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗിച്ച് അർഷ്ദീപിനെ സ്വന്തമാക്കി. സൺറൈസേഴ്സ് 18 കോടി രൂപയ്ക്ക് വിളിച്ചെങ്കിലും പഞ്ചാബ് ആർടിഎം കാർഡ് ഉപയോഗിച്ച് താരത്തെ വീണ്ടും സ്വന്തമാക്കുകയായിരുന്നു.
Content Highlights: Rs 24.75 Crore to Rs 11.75 Crore: Mitchell Starc's price value drops in IPL 2025