ഇത് മാസ്റ്റർ പ്ലാൻ, ഇനി ഹസരങ്ക നെറ്റ്സിലെറിയട്ടെ!; ലങ്കൻ സ്പിന്നർ RR ലെത്തിയതിനു ശേഷം ഹിറ്റായി സഞ്ജു ട്രോള്‍

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അഞ്ച് താരങ്ങളെയാണ് ലേലത്തിന്‍റെ ആദ്യ ദിനം ടീമിലേക്കെത്തിച്ചത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ലേലത്തിന്റെ ആദ്യ ദിനം തന്നെ പല വമ്പന്‍ റെക്കോര്‍ഡുകളും അപ്രതീക്ഷിത ട്വിസ്റ്റുകളും അരങ്ങേറി. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അഞ്ച് താരങ്ങളെയാണ് ആദ്യ ദിനം ടീമിലേക്കെത്തിച്ചത്. ഇതിന് പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെ വലിയ ട്രോളുകള്‍ ഉയരുകയാണ്.

ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചറെ 12.5 കോടിക്ക് തട്ടകത്തിലെത്തിച്ച രാജസ്ഥാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്ദു ഹസരങ്കയെയും മഹീഷ് തീക്ഷ്ണയെയും സ്വന്തമാക്കി. ഇതിന് പിന്നാലെയാണ് സഞ്ജുവിനെ ട്രോളി ആരാധകര്‍ എത്തുന്നത്.

സഞ്ജുവിന് എക്കാലവും ഭീഷണി സൃഷ്ടിച്ചിട്ടുള്ള താരങ്ങളാണ് ഹസരങ്കയും തീക്ഷ്ണയും. എട്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് തവണയും സഞ്ജുവിനെ ഹസരങ്ക പുറത്താക്കിയിട്ടുണ്ട്. ഹസരങ്കയ്‌ക്കെതിരെ സഞ്ജുവിന് വെറും 40 റണ്‍സാണ് ഇതുവരെ അടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന മഹീഷ് തീക്ഷ്ണയും തന്റെ സ്പിന്‍ മികവുകൊണ്ട് സഞ്ജുവിന് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ തനിക്ക് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന താരങ്ങളെ ഒപ്പം കൂട്ടിയത് സഞ്ജു ഭയന്നിട്ടാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. ഹസരങ്കയും തീക്ഷ്ണയും എതിര്‍ ടീമിലുള്ളപ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. എന്നാല്‍ ഇരുവരും സ്വന്തം ടീമിലുണ്ടായാല്‍ സഞ്ജുവിന് വിക്കറ്റ് കാക്കാന്‍ കഴിയുമെന്നാണ് തമാശരൂപേണ ആരാധകര്‍ പറയുന്നത്.

Content Highlights: fans trolling sanju samson after IPL Auction 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us