ഓസ്‌ട്രേലിയയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ വിജയത്തിനരികെ. 12ന് മൂന്ന് എന്ന നിലയില്‍ നാലാം ദിനം കളി ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് തുടക്കം തന്നെ ഉസ്മാന്‍ ഖവാജയെ നഷ്ടപ്പെട്ടു. ടീം സ്‌കോര്‍ 17 റണ്‍സില്‍ നില്‍ക്കെ താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു. ടീം സ്കോർ 79ൽ നിൽക്കെ സ്റ്റീവ് സ്മിത്തിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് സിറാജ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 17 റൺസായിരുന്നു സ്മിത്തിന്‍റെ സമ്പാദ്യം.
Lunch on Day 4 of the 1st Test.
— BCCI (@BCCI) November 25, 2024
Australia 104/5, #TeamIndia need 5 wickets to win this Test.
Yet another another terrific session for India.
Scorecard - https://t.co/gTqS3UPruo… #AUSvIND pic.twitter.com/zj3MPhHJ1N
നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ്. ആതിഥേയര്‍ക്ക് വേണ്ടി ട്രാവിസ് ഹെഡ് ഒറ്റയ്ക്ക് പോരാടുകയാണ്. 72 പന്തില്‍ 63 റണ്‍സുമായി ഹെഡും 23 പന്തില്‍ അഞ്ച് റണ്‍സുമായി മാര്‍ഷുമാണ് ക്രീസില്‍. ഓസീസിന് വിജയിക്കാന്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ 430 റണ്‍സ് നേടണം.
ഓപ്പണർ നഥാൻ മക്സ്വീനി (നാലു പന്തിൽ 0), നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (എട്ടു പന്തിൽ രണ്ട്), മാർനസ് ലബുഷെയ്ൻ (അഞ്ച് പന്തിൽ മൂന്ന്) എന്നിവരാണ് ഓസീസ് ഇന്നിങ്സിൽ പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംമ്ര രണ്ടു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഓപണർ യശസ്വി ജയ്സ്വാളിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ ലീഡെടുത്തത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 487-6ൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.
Content Highlights: India vs Australia: AUS 104/5 (Target 534) at Lunch vs IND in Perth