ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിജയത്തിനടുത്തെത്തി ഇന്ത്യ. നാലാം ദിനം ഓസീസിന് വേണ്ടി ചെറുത്തുനിന്ന സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംമ്ര പുറത്താക്കി. 101 പന്തില്‍ 89 റണ്‍സെടുത്ത ഹെഡിനെ ബുംമ്ര വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. രണ്ട് വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ ഓസ്‌ട്രേലിയയ്ക്ക് വിജയിക്കാന്‍ 307 റണ്‍സെടുക്കണം.
Tea on Day 4 of the 1st Test.
— BCCI (@BCCI) November 25, 2024
Three wickets fall in the afternoon session as #TeamIndia are now two wickets away from victory.
Scorecard - https://t.co/gTqS3UPruo…… #AUSvIND pic.twitter.com/5j6MZyeZm2
ഹെഡിന് പിന്നാലെ മിച്ചല്‍ മാര്‍ഷിനെയും (47) മിച്ചല്‍ സ്റ്റാര്‍ക്കിനെയും (12) ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി. മാര്‍ഷിനെ നിതീഷ് കുമാര്‍ റെഡ്ഡി ബൗള്‍ഡാക്കിയപ്പോള്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. നിലവില്‍ 39 പന്തില്‍ 30 റണ്‍സുമായി അലെക്‌സ് ക്യാരിയാണ് ക്രീസില്‍.
12ന് മൂന്ന് എന്ന നിലയില്‍ നാലാം ദിനം കളി ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് തുടക്കം തന്നെ ഉസ്മാന്‍ ഖവാജയെ നഷ്ടപ്പെട്ടു. ടീം സ്‌കോര്‍ 17 റണ്‍സില്‍ നില്‍ക്കെ താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു. ടീം സ്കോർ 79ൽ നിൽക്കെ സ്റ്റീവ് സ്മിത്തിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് സിറാജ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 17 റൺസായിരുന്നു സ്മിത്തിന്‍റെ സമ്പാദ്യം.
ഓപ്പണർ നഥാൻ മക്സ്വീനി (നാലു പന്തിൽ 0), നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (എട്ടു പന്തിൽ രണ്ട്), മാർനസ് ലബുഷെയ്ൻ (അഞ്ച് പന്തിൽ മൂന്ന്) എന്നിവരാണ് ഓസീസ് ഇന്നിങ്സിൽ പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംമ്ര രണ്ടു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഓപണർ യശസ്വി ജയ്സ്വാളിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ ലീഡെടുത്തത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 487-6ൽ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.
Content Highlights: India vs Australia: AUS 227/8 (Target 534) vs IND in Perth