ഐപിഎല്‍ 2025 മെഗാതാരലേലം; വിലയിടിഞ്ഞ് കെ എല്‍ രാഹുല്‍

രാഹുല്‍ ഇത്തവണ ഡല്‍ഹിയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന്റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ വമ്പന്‍ ട്വിസ്റ്റുകള്‍ക്കാണ് ആരാധകര്‍ സാക്ഷിയായത്. പ്രതീക്ഷിക്കാത്ത പലതാരങ്ങളും വലിയ പ്രതിഫലം വാങ്ങിയപ്പോള്‍ വലിയ പ്രതിഫലം വാങ്ങുമെന്ന് പ്രതീക്ഷിച്ച പലര്‍ക്കും നിലവാരത്തിനൊത്ത് ഉയരാനും സാധിച്ചില്ല. അത്തരത്തില്‍ പ്രതിഫലത്തില്‍ ഇടിവ് നേരിട്ട താരങ്ങളില്‍ പ്രധാനിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍.

ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും പഞ്ചാബ് കിങ്‌സിന്റെയും നായകനുമായിരുന്ന രാഹുലിന് പ്രതീക്ഷയ്‌ക്കൊത്ത പ്രതിഫലം ലഭിച്ചില്ലെന്നുമാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് പ്രതിഫലവുമാണ് ലഭിച്ചത്. ലഖ്‌നൗ കൈവിട്ട്, രണ്ട് കോടി അടിസ്ഥാനവിലയില്‍ ലേലത്തിലെത്തിയ രാഹുലിനെ 14 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് വാങ്ങിയത്.

ലേലത്തിന് മുന്‍പുതന്നെ ഹോട്ട് ടോപ്പിക്കുകളില്‍ ഒരാളായ രാഹുലിന്റെ ഇത്തവണത്തെ പ്രതിഫലം 20 കോടി രൂപയ്ക്ക് മുകളിലേയ്ക്ക് പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരത്തിന്റെ പ്രതിഫലം 14 കോടിയിലൊതുങ്ങുകയായിരുന്നു. 2022 ഐപിഎല്‍ മെഗാതാരലേലത്തില്‍ 17 കോടിക്കാണ് രാഹുലിനെ ലഖ്‌നൗ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ അതിനേക്കാള്‍ മൂന്ന് കോടി കുറവ് പ്രതിഫലമാണ് ഇത്തവണ രാഹുലിന് ലഭിച്ചത്.

കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഡല്‍ഹി റാഞ്ചുകയായിരുന്നു. രാഹുല്‍ ഇത്തവണ ഡല്‍ഹിയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന റിഷഭ് പന്തിനെ കൈവിട്ട സാഹചര്യത്തില്‍ ഡല്‍ഹിക്ക് പുതിയ നായകനെ ആവശ്യമാണ്. ലേലത്തിലെത്തിയ പന്തിനെ 27 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്ക് ലഖ്‌നൗ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Content Highlights: IPL Mega Auction 2025: KL Rahul Disapponts, Sold To DC For Rs 14 Crore

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us