പുരുഷ ടി20 ക്രിക്കറ്റില്‍ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താകുന്ന ടീമെന്ന റെക്കോര്‍ഡ് ഇനി ഐവറി കോസ്റ്റിന് സ്വന്തം. ഐസിസി പുരുഷ ടി20 ലോകകപ്പ് സബ് റീജിയണൽ ആഫ്രിക്ക ക്വാളിഫയർ ഗ്രൂപ്പ് സിയിൽ നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 7.3 ഓവറില്‍ വെറും ഏഴ് റണ്‍സിനാണ് ടീം ഔള്‍ ഔട്ടായത്. മത്സരത്തില്‍ നൈജീരിയ 264 റണ്‍സിന് വിജയിക്കുകയും ചെയ്തു.
Ivory Coast registered a new World Record ‼️#Nigeria dismissed them for Just 7 Runs which is the Lowest T20I Total Ever!
— I R F A ن 🐺 (@RealRanairfan) November 25, 2024
Lowest T20I Totals:
7 - Ivory Coast vs Nigeria
10 - Mongolia vs Singapore
10 - IOM vs Spain
12 - Mongolia vs Japan
17 - Mongolia vs Hong Kong
18 - Mali vs… pic.twitter.com/3ExFNuW39N
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നൈജീരിയ സെലിം സലൗവിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. 53 പന്തുകളില്‍ നിന്ന് സെലിം 13 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെ 112 റണ്‍സ് അടിച്ചെടുത്തു. സുലൈമോന്‍ റണ്‍സെവെ (29 പന്തില്‍ ല്‍ 50), ഐസക് ഒക്പെ (23 പന്തില്‍ 65*) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ഐവറി കോസ്റ്റ് ഏഴ് റണ്‍സിന് ഓൾഔട്ടായി. സ്പിന്നര്‍മാരായ ഐസക് ദന്‍ലാഡിയും പ്രോസ്‌പെര്‍ ഉസേനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത ഔറ്റാര മുഹമ്മദ് ആണ് ഐവറി കോസ്റ്റിന്റെ ടോപ് സ്‌കോറര്‍.
പുരുഷ ടി20യിലെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഐവറി കോസ്റ്റിന്റേതായി രേഖപ്പെടുത്തിയത്. നേരത്തെ പത്ത് റണ്‍സായിരുന്നു ഏറ്റവും കുറഞ്ഞ ടോട്ടല്‍. മംഗോളിയ - സ്‌പെയിന്‍ മത്സരത്തിലും ഐല്‍ ഓഫ് മാന്‍ -സ്‌പെയിന്‍ മത്സരത്തിലുമായിരുന്നു കുറഞ്ഞ സ്‌കോറായ പത്ത് റണ്‍സ് ടോട്ടൽ പിറന്നത്.
Content Highlights: Nigeria dismissed Ivory Coast for Just 7 Runs which is the Lowest T20I Total Ever