ചെന്നൈയ്ക്ക് അടിച്ചത് 'ഇംഗ്ലീഷ് ലോട്ടറി'; സാം കറന്‍ തിരിച്ചെത്തിയത് ചുളുവിലയ്ക്ക്

ഒരിക്കല്‍ ഐപിഎല്ലിലെ വിലയേറിയ താരമായിരുന്ന സാം കറന്റെ വിലയില്‍ വലിയ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്

dot image

ഐപിഎല്‍ 2025 സീസണ് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ ടീമില്‍ തിരിച്ചെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായ താരത്തെ 2.4 കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ഒരിക്കല്‍ ഐപിഎല്ലിലെ വിലയേറിയ താരമായിരുന്ന സാം കറന്റെ വിലയില്‍ വലിയ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

C

2023ലെ താരലേലത്തില്‍ 18.50 കോടി രൂപയുടെ റെക്കോര്‍ഡ് വിലയുമായി ചരിത്രം സൃഷ്ടിച്ച താരമാണ് സാം കറന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് പഞ്ചാബ് കിങ്സാണ് അന്നു കറനെ മോഹവില നല്‍കി വാങ്ങിയത്. 2024ലെ താരലേലത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 24.75 കോടിയുമായി ഈ റെക്കോര്‍ഡ് തകര്‍ക്കുന്നതു വരെ കറെനായിരുന്നു ഏറ്റവും വിലയേറിയ താരം.

എന്നാല്‍ ഈ മെഗാതാരലേലത്തില്‍ കറന്റെ മൂല്യം കുത്തനെ ഇടിയുന്നതാണ് കണ്ടത്. ഏതാണ്ട് 87 ശതമാനമാണ് താരത്തിന്‍റെ വിലയില്‍ കുറവ് വന്നത്. വലിയ വെല്ലുവിളിയില്ലാതെയാണ് കറനെ സിഎസ്‌കെ റാഞ്ചിയത്. ചെന്നൈയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മാത്രമാണ് കറന് വേണ്ടി രംഗത്തെത്തിയത്. സിഎസ്‌കെ കറന് വേണ്ടി ആദ്യം വിളിച്ചപ്പോള്‍ ലഖ്‌നൗ 2.2 കോടി വിളിച്ചു. പിന്നാലെ സിഎസ്‌കെ 2.4 കോടിയാക്കി ഉയര്‍ത്തി. കറനെ നിലനിര്‍ത്താനുള്ള ആര്‍ടിഎം ഓപ്ഷന്‍ പഞ്ചാബിന് ലഭിച്ചെങ്കിലും അവസരം വേണ്ടെന്നുവെക്കുകയായിരുന്നു. ഇതോടെ താരത്തിന് മുന്‍ ടീമിലേക്കുള്ള രണ്ടാം വരവ് ഒരുങ്ങുകയായിരുന്നു.

Content Highlights: Sam Curran, once most expensive player at IPL, now hardly has any takers at 2025 Auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us