തലയുടെ അവസാന ഐപിഎല്ലോ? വെറ്ററന്മാരെ മാറ്റിപിടിച്ച് ചെന്നൈ പുതിയ സീസണിന്

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് വീഴ്ത്തിയ ഹരിയാന പേസര്‍ അന്‍ഷുല്‍ കംബോജിനെ ടീമിലെത്തിച്ചതാണ് അപ്രതീക്ഷിത നീക്കം

dot image

ഇത്തവണയും കപ്പിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎൽ 2025 സീസണിനൊരുങ്ങുന്നത്. സാധാരണ വെറ്ററൻ താരങ്ങളെ ലക്ഷ്യമിട്ട് ലേലം വിളി നടത്തുന്ന ചെന്നൈ പക്ഷെ ഇത്തവണ മുൻഗണന നൽകിയത് യുവതാരങ്ങൾക്കായിരുന്നു. നായകന്‍ റിതുരാജ് ഗെയ്ക്‌വാദ്, ധോണി, ശിവം ദുബെ, മതീഷ പതിരാന, രവീന്ദ്ര ജഡേജ എന്നീ അഞ്ച് താരങ്ങളെ ചെന്നൈ നേരത്തെ തന്നെ നിലനിർത്തിയിരുന്നു.

ആറ് ബാറ്റര്‍മാരും ഏഴ് ബൗളര്‍മാരും ഒമ്പത് ഓള്‍റൗണ്ടര്‍മാരും അടങ്ങുന്നതാണ് സിഎസ്‌കെയുടെ ഇത്തവണത്തെ സ്‌ക്വാഡ്. ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ് എന്നീ സ്പിന്നര്‍മാരെ ലേലത്തില്‍ സ്വന്തമാക്കാനായത് വലിയ നേട്ടമായി. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് വീഴ്ത്തിയ ഹരിയാന പേസര്‍ അന്‍ഷുല്‍ കംബോജിനെ ടീമിലെത്തിച്ചതാണ് അപ്രതീക്ഷിത നീക്കം. വലിയ തുക കൊടുക്കാതെ സാം കറനെ ടീമിലെത്തിക്കാൻ ടീം മാനേജ്‌മെന്റിന് സാധിച്ചു. ആകെ കളിച്ച പതിനഞ്ച് സീസണിൽ അഞ്ച് തവണ ചെന്നെെയ്ക്ക് കിരീടം നേടാനായി. നാല് തവണ റണ്ണേഴ്‌സായി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബേ, എം എസ് ധോണി, രവീന്ദ്ര ജഡേജ, മതീഷ പതിരാന, ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
റുതുരാജ് ഗെയ്ക്വാദ്(18 കോടി), രവീന്ദ്ര ജഡേജ(18 കോടി), മതീഷ പതിരാന(13.00 കോടി), ശിവം ദുബെ(12.00 കോടി), നൂര്‍ അഹമ്മദ്(10 കോടി), രവിചന്ദ്രന്‍ അശ്വിന്‍ (9.75 കോടി),ഡെവോണ്‍ കോണ്‍വേ (6.25 കോടി),ഖലീല്‍ അഹമ്മദ്(4.80 കോടി), രചിന്‍ രവീന്ദ്ര(4 കോടി), എംഎസ് ധോണി(4.00 കോടി), അന്‍ഷുല്‍ കാംബോജ്(3.40 കോടി), രാഹുല്‍ ത്രിപാഠി(3.40 കോടി), സാം കറന്‍(2.40 കോടി), ഗുര്‍ജപ്നീത് സിംഗ് (2.20 കോടി), നഥാന്‍ എല്ലിസ്(2.00 കോടി), ദീപക് ഹൂഡ(1.70 കോടി), ജാമി ഓവര്‍ട്ടണ്‍(1.50), വിജയ് ശങ്കര്‍(1.20 കോടി), ശൈഖ് റഷീദ് (30 ലക്ഷം), മുകേഷ് ചൗധരി(30 ലക്ഷം), കമലേഷ് നാഗര്‍കോട്ടി(30 ലക്ഷം),ശ്രേയസ് ഗോപാല്‍(30 ലക്ഷം),രാമകൃഷ്ണ ഘോഷ്(30 ലക്ഷം), വന്‍ഷ് ബേദി(55 ലക്ഷം), ആന്ദ്രെ സിദ്ധാര്‍ത്ഥ്(30 ലക്ഷം).

Content Highlights: Chennai Super kings in IPL auction 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us