സഞ്ജു ഇത്തവണ കൂടുതൽ വിയർക്കും; പേസർമാരും പകരക്കാരും വേണ്ടത്രയില്ലാത്ത ദ്രാവിഡിൻെറ രാജസ്ഥാൻ

ആര്‍ച്ചര്‍ ഒഴികെ കരുത്തനായ ഒരൊറ്റ പേസ് ബൗളർ പോലും ടീമിലില്ല എന്നതാണ് വാസ്തവം

dot image

രണ്ട് ദിവസത്തെ ഐപിഎല്‍ താരലേലം അവസാനിച്ചതിന് പിന്നാലെ ടീമുകളുടെ ഇലവൻ സാധ്യതകളും ജയ കിരീട സാധ്യതകളും കണക്കുകൂട്ടുന്ന തിരക്കിലാണ് ആരാധകർ. ചിലർ തങ്ങളുടെ ടീമുകൾ ലേലത്തിൽ വിളിച്ചെടുത്ത താരങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ ചിലർ തങ്ങളുടെ ഇഷ്ട ടീമിന്റെ ടീം സെലക്ഷൻ അത്ര പോരെന്ന നിലപാടിലാണുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ തിരഞ്ഞെടുപ്പുകളോടാണ് കൂടുതൽ ആരാധകർക്കും വിമർശനമുള്ളത്.

കഴിഞ്ഞ സീസണിൽ വിട്ടുകൊടുത്ത പല മികച്ച താരങ്ങൾക്കും പകരക്കാരെ കണ്ടെത്താൻ ടീം മാനേജ്‌മെന്റിന് കഴിഞ്ഞില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ആദ്യ ദിനം പേസര്‍ ജോഫ്ര ആര്‍ച്ചർ, ശ്രീലങ്കന്‍ സ്പിന്നാര്‍മാരായ വാനിന്ദു ഹസരങ്കെ, മഹീഷ് തീക്ഷണ എന്നിവരെയും സ്വന്തമാക്കി. ലേലത്തിന്റെ രണ്ടാം ദിനം ഓള്‍റൗണ്ടര്‍ നിതീഷ് റാണയേയും പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയുമാണ് റോയല്‍സ് പ്രധാനമായും സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ സഞ്ജു സാംസൺ, റിയാൻ പരാഗ്, യശ്വസ്വി ജയ്സ്വാൾ, ധ്രുവ് ജുറൽ, സന്ദീപ് ശർമ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയിരുന്നു.

നേരത്തെ ടീം നിലനിർത്തിയവരടക്കം നാല് ബാറ്റര്‍മാര്‍, മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍, നാല് ഓള്‍റൗണ്ടര്‍മാര്‍, ഒമ്പത് ബോളര്‍മാര്‍ എന്നിവരാണ് റോയല്‍സ് നിരയിലുള്ളത്. എന്നാല്‍ ഹെറ്റ്‌മെയര്‍ക്ക് പറ്റിയ ബാക്ക് അപ്പ് ബാറ്ററെ കൊണ്ടുവരാന്‍ രാജസ്ഥാന് സാധിച്ചില്ല. ബൗളിങ് ഡിപ്പോര്‍ട്ട്‌മെന്റിലും വേണ്ടത്ര പകരക്കാരെ കൊണ്ടുവരാൻ കഴിഞ്ഞില്ല . ആര്‍ച്ചര്‍ ഒഴികെ കരുത്തനായ ഒരൊറ്റ പേസ് ബൗളർ പോലുമില്ല എന്നതാണ് വാസ്തവം. ജോസ് ബട്ട്ലർ, യുസ്വേന്ദ്ര ചഹൽ, ആർ അശ്വിൻ, ട്രെന്‍റ് ബോൾട്ട് എന്നീ പ്രധാന താരങ്ങളെ നിലനിർത്താത്തത്
നേരത്തെ തന്നെ ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു.

രാജസ്ഥാന്റെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ യുവതാരം യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.മൂന്നാം നമ്പറില്‍ നിതീഷ് റാണ എത്തുമെന്ന് പ്രതീക്ഷിക്കാം. പിന്നാലെ റയാന്‍ പരാഗും, ധ്രുവ് ജുറലും. ഹെറ്റ്‌മെയറാകും ഫിനിഷിങ് റോളിലെത്തുക. ആര്‍ച്ചര്‍ക്കൊപ്പം തുഷാര്‍ ദേഷ്പാണ്ഡെയോ ആകാശ് മധ്വാളോ ബൗളിങ് ഓപ്പണ്‍ ചെയ്യാനെത്തും. പേസര്‍ സന്ദീപ് ശര്‍മയും കറക്കി വീഴ്ത്താന്‍ ഹസരങ്കയും മഹീഷ് തീക്ഷണയുമെത്തും.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, വാനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചട്ടര്‍, സന്ദീപ് ശര്‍മ, ഫസല്‍ഹഖ് ഫാറൂഖി, തുഷാര്‍ ദേശ്പാണ്ഡെ

രാജസ്ഥാന്‍ റോയല്‍സ് മുഴുവന്‍ സ്‌ക്വാഡ്

യശസ്വി ജയ്സ്വാള്‍(18 കോടി), സഞ്ജു സാംസണ്‍(18 കോടി), ധ്രുവ് ജൂറല്‍(14 കോടി), റിയാന്‍ പരാഗ്(14 കോടി), ജോഫ്ര ആര്‍ച്ചര്‍(12.50 കോടി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍(11 കോടി), തുഷാര്‍ ദേശ്പാണ്ഡെ(6.50 കോടി), വാനിന്ദു ഹസരംഗ(5.25 കോടി), മഹേഷ് തീക്ഷണ(4.40 കോടി), നിതീഷ് റാണ(4.20 കോടി), സന്ദീപ് ശര്‍മ്മ(4.00 കോടി), ഫസല്‍ഹഖ് ഫാറൂഖി(2.00 കോടി), ആകാശ് മധ്വാള്‍(1.20 കോടി), വൈഭവ് സൂര്യവംശി(1.10 കോടി), ശുഭം ദുബെ(80 ലക്ഷം), യുധ്വീര്‍ സിംഗ്(35 ലക്ഷം), കുമാര്‍ കാര്‍ത്തികേയ(30 ലക്ഷം), ക്വേന മഫക(1.50 കോടി), അശോക് ശര്‍മ(30 ലക്ഷം).

Content Highlights: Rajasthan royals in IPL auction 2025

dot image
To advertise here,contact us
dot image