ഐപിഎല്‍ 2025 മെഗാതാരലേലത്തില്‍ ഇംഗ്ലീഷ് താരം വില്‍ ജാക്‌സിനെ സ്വന്തമാക്കാത്തതില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ താരമായിരുന്ന വില്‍ ജാക്‌സിനെ മെഗാതാരലേലത്തില്‍ 5.2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് തട്ടകത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്ക് വേണ്ടി പല നിര്‍ണായക പ്രകടനങ്ങളും പുറത്തെടുത്ത ജാക്‌സിന് വേണ്ടി ആര്‍ടിഎം ഉപയോഗിക്കാന്‍ പോലും ടീം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കൈഫ് നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ മാനം രക്ഷിച്ച താരമാണ് ജാക്‌സ്. അദ്ദേഹം കാരണമാണ് ആര്‍സിബിക്ക് ആദ്യ നാലില്‍ സ്ഥാനം പിടിക്കാനായത്. രണ്ട് മത്സരങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ഹൈദരാബാദില്‍ സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ തന്റെ ബൗളിങ്ങ് പ്രകടനത്തിലൂടെ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയും ടീമിന് വിജയം സമ്മാനിച്ചു. എന്നിട്ടും ബെംഗളൂരു അദ്ദേഹത്തിന് വേണ്ടി ശ്രമിക്കുക പോലും ചെയ്തില്ല. ജാക്സിനെ വിട്ടുകളഞ്ഞത് ആർസിബിയുടെ വലിയ നഷ്ടമാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു', മുന്‍ ആര്‍സിബി താരം കൂടിയായിരുന്ന കൈഫ് പറഞ്ഞു.
Mohammad Kaif feels RCB made a huge mistake by not picking Will Jacks in the team 💔#ipl2025 pic.twitter.com/KML56HMefn
— CricXtasy (@CricXtasy) November 26, 2024
'നല്ല കളിക്കാരെ ആവശ്യമില്ലാത്തതുപോലെയാണ് അവര്‍ ലേലത്തില്‍ പങ്കെടുത്തത്. മുന്‍പ് റിഷഭ് പന്തിനെയും കെ എല്‍ രാഹുലിനെയും അവര്‍ വിട്ടയച്ചിരുന്നു. ഇപ്പോള്‍ വില്‍ ജാക്‌സിനെയും. സെഞ്ച്വറി നേടുകയെന്നത് ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം എളുപ്പമില്ല. ആര്‍സിബി കാണിച്ചത് മുഴുവന്‍ മണ്ടത്തരമാണ്. ഒരു പ്ലാനും ഇല്ലാതെയാണ് അവര്‍ രണ്ട് ദിവസവും നിന്നത്', കൈഫ് കൂട്ടിച്ചേര്‍ത്തു.
2024 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മികച്ച സ്ട്രൈക്ക്റേറ്റില്‍ കളിക്കാന്‍ വില്‍ ജാക്സിന് സാധിച്ചിരുന്നു. സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് 230 റണ്‍സ് വില്‍ ജാക്സ് സ്കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയും താരം അടിച്ചെടുത്തു. 175ന് മുകളിലായിരുന്നു സ്ട്രൈക്ക്റേറ്റ്. ആര്‍സിബി പ്ലേ ഓഫിലെത്തിയതില്‍ ജാക്സിന്റെ പങ്കും നിര്‍ണായകമായിരുന്നു. എന്നാല്‍ താര ലേലത്തില്‍ ജാക്സിനായി ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കേണ്ട എന്ന് ബാംഗ്ലൂർ തീരുമാനിക്കുകയായിരുന്നു.
Content Highlights: Mohammad Kaif expresses disappointment after RCB refuse to use RTM on Will Jacks