നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സജീവമായ ഒരു പിടി താരങ്ങളുമായാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ പതിനെട്ടാം എഡിഷനെത്തുന്നത്. ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, തിലക് വര്‍മ എന്നീ അഞ്ച് താരങ്ങളെയാണ് ടീം നിലനിർത്തിയത്. കഴിഞ്ഞ തവണ ടീമിന്റെ പോരായ്മയായി പറയപ്പെട്ടിരുന്ന ബൗളിങ് നിരയിലേക്ക് ട്രെന്‍ഡ് ബോള്‍ട്ടിനെ കൊണ്ടുവന്നു. ബോൾട്ടിനെ കൂടാതെ കഴിഞ്ഞ തവണ ചെന്നൈ തട്ടകത്തിലായിരുന്ന ദീപക് ചഹറിനെയും സ്വന്തമാക്കി. സ്പിന്നർമാരായി ന്യൂസിലാൻഡിന്റെ മിച്ചല്‍ സാന്റ്‌നറേയും അഫ്ഗാനിസ്ഥാന്റെ അല്ലാ ഗസന്‍ഫാറിനെയും ടീമിലെത്തിച്ചിട്ടുണ്ട്.
പവര്‍ ഹിറ്റര്‍ വില്‍ ജാക്‌സിനെ എത്തിച്ചത് ടീമിന് നേട്ടമായി. ആദ്യം കൈവിട്ട് രണ്ടാം ചാൻസിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ 30 ലക്ഷത്തിന് സ്വന്തമാക്കിയതായിരുന്നു മുംബൈയുടെ ലേല ട്വിസ്റ്റ്. മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് സ്വന്തമാക്കിയതും അപ്രതീക്ഷിതമായി.
പതിനേഴ് പതിപ്പുകളിൽ അഞ്ച് തവണ കിരീടത്തിൽ മുത്തമിട്ട ടീമാണ് മുംബൈ. ഒരു തവണ റണ്ണേഴ്‌സായപ്പോൾ നാല് തവണ പ്‌ളേ ഓഫ് വരെയെത്തി. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സ് സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധിര്‍, ഹാര്‍ദിക് പണ്ഡ്യ, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
𝐈𝐏𝐋 𝟐𝟎𝟐𝟓 sathi तय्यार 🔥#MumbaiMeriJaan #MumbaiIndians #TATAIPLAuction pic.twitter.com/6j7O2VkVcK
— Mumbai Indians (@mipaltan) November 26, 2024
മുംബൈ ഇന്ത്യന്‍സ്
ജസ്പ്രീത് ബുംറ(18 കോടി),ഹാര്‍ദിക് പാണ്ഡ്യ(16.35 കോടി), സൂര്യകുമാര്‍ യാദവ്(16.35 കോടി), രോഹിത് ശര്‍മ്മ(16.30 കോടി), ട്രെന്റ് ബോള്‍ട്ട്(12.50 കോടി), ദീപക് ചാഹര്‍(9.25 കോടി), തിലക് വര്‍മ്മ(8.00 കോടി), നമാന്‍ ധിര്‍(5.25 കോടി), വില്‍ ജാക്ക്‌സ്5.25(കോടി), അള്ളാ ഗസന്‍ഫര്‍( 4.80 കോടി), മിച്ചല്‍ സാന്റ്‌നര്‍( 2 കോടി), റിയാന്‍ റിക്കല്‍ടണ്‍(1 കോടി),റീസ് ടോപ്ലി(75 ലക്ഷം), റോബിന്‍ മിന്‍സ്(65 ലക്ഷം), കാണ്‍ ശര്‍മ്മ(50 ലക്ഷം), രാജ് ബാവ(30 ലക്ഷം), അശ്വനി കുമാര്‍(30 ലക്ഷം), കൃഷ്ണന്‍ ശ്രീജിത്ത്(30 ലക്ഷം),സത്യനാരായണ രാജു(30 ലക്ഷം), ബെവോണ്‍ ജേക്കബ്‌സ്(30 ലക്ഷം), വിഘ്‌നേഷ് പുത്തൂര്‍ (30 ലക്ഷം).
Content Highlights: Mumbai Indians in IPL auction 2025