ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ വിറ്റുപോയപ്പോൾ താൻ വിറ്റുപോയപ്പോൾ അത്ഭുതപ്പെട്ടുപോയെന്ന് ന്യൂസിലാൻഡ് ആഭ്യന്തര ക്രിക്കറ്റ് താരം ബെവോൺ ജേക്കബ്സ്. ഇന്ന് രാവിലെ താൻ എണീറ്റത് ഫോൺ ഓഫാകുന്നത് ഒഴിവാക്കാനാണ്. രാവിലെ 5.30ന് താൻ എണീറ്റപ്പോൾ ഒരുപാട് സന്ദേശങ്ങൾ തന്റെ ഫോണിലേക്ക് വന്നു. ഐപിഎൽ മെഗാലേലം താൻ കണ്ടിരുന്നില്ല. രാവിലെ വരെ ഐപിഎൽ ലേലം തുടരും. നന്നായി ഉറങ്ങിയ ശേഷം രാവിലെ ക്രിക്കറ്റ് പരിശീലനത്തിന് പോകുന്നതാണ് നല്ലതെന്ന് കരുതി. ജേക്കബ്സ് റോയിറ്റേഴ്സിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
ഐപിഎൽ ലേലം കണ്ട തന്റെ ബന്ധുക്കൾ വിളിച്ചു. ആദ്യം തന്നെ അവർ കബളിപ്പിക്കുന്നുവെന്നാണ് കരുതിയത്. ഇതൊരു അവസരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾക്കൊപ്പം കളിക്കാനും അവരിൽ നിന്ന് പഠിക്കാനുമുള്ള അവസരം. ജേക്കബ്സ് വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിലെ അവസാന ഘട്ടത്തിലാണ് ജേക്കബ്സിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് താരം വിറ്റഴിഞ്ഞത്. 22കാരനായ താരം തന്റെ ഫിനിഷിങ് മികവും വെടിക്കെട്ട് ബാറ്റിങ്ങിനുള്ള കഴിവിലുമാണ് ന്യൂസിലാൻഡ് ക്രിക്കറ്റിൽ അറിയപ്പെടുന്നത്. വലം കയ്യൻ ബാറ്ററും മീഡിയം പേസറുമാണ് താരം.
Content Highlights: New Zealand's Bevon Jacobs shocked by MI purchase