'അവന് ഒരുപാട് അവസരം നൽകിയതാണ്; അൺസോൾഡ് ആയതിൽ കുറ്റപ്പെടുത്താനാവില്ല': മുഹമ്മദ് കൈഫ്

‌'പലതവണ അവനെ ടീമിൽ നിന്ന് പുറത്താക്കും, ടോസിന് മുമ്പായി വീണ്ടും ഉൾപ്പെടുത്തും'

dot image

ഇന്ത്യൻ പ്രീമിയർ ​ലീ​ഗ് മെ​ഗാലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന പൃഥ്വി ഷായെ പരിഹസിച്ച് ഡൽഹി ക്യാപിറ്റൽസ് മുൻ സഹപരിശീലകൻ മുഹമ്മദ് കൈഫ്. ഒരുപാട് തവണ ഡൽഹി ക്യാപിറ്റൽസ് ഷായ്ക്ക് അവസരം നൽകിയതാണ്. പവർപ്ലേയിൽ മികച്ച പ്രകടനം നടത്താൻ ഷായ്ക്ക് കഴിയും. ഒരു ഓവറിൽ സിക്സും ഫോറും നേടാനുള്ള കഴിവുണ്ട്. ഒരിക്കൽ ശിവം മാവിയുടെ ഓവറിൽ പൃഥ്വി ഷാ അത്തരമൊരു പ്രകടനം നടത്തി. വലിയ സ്കോറിലേക്കെത്താനുള്ള കഴിവ് പൃഥ്വി ഷായ്ക്കുണ്ട്. അത്തരം മത്സരങ്ങൾ തീർച്ചയായും ഡൽഹി വിജയിക്കും. മുഹമ്മദ് കൈഫ് പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിന്റെ ടീം മീറ്റിങ്ങിൽ പലതവണ പൃഥ്വി ഷായെ ടീമിലെടുക്കുന്നത് സംബന്ധിച്ച് താനും പോണ്ടിങ്ങും ചർച്ച നടത്തി. പലതവണ ടീമിൽ നിന്ന് പൃഥ്വി ഷായെ പുറത്താക്കാൻ തീരുമാനമെടുക്കും. ഒടുവിൽ മത്സരത്തിൽ ടോസ് ഇടുന്നതിന് മുമ്പായി തീരുമാനം മാറ്റും. കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനമാവും പൃഥ്വി ഷാ നടത്തിയിട്ടുണ്ടാവുക. എങ്കിലും ഈ മത്സരത്തിൽ നന്നായി കളിക്കുമെന്ന് കരുതും. ഒടുവിൽ ഐപിഎൽ ടീമുകൾ പൃഥ്വി ഷായെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും കൈഫ് വ്യക്തമാക്കി.

2018ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലായിരുന്നു പൃഥ്വി ഷാ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ടത്. സച്ചിൻ തെണ്ടുൽക്കറിന്റെയും വീരേന്ദർ സെവാ​ഗിന്റെയും പിൻ​ഗാമിയായി പൃഥ്വി ഷാ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാ​ഗമാകുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ കഠിനാദ്ധ്വാനം ചെയ്യാനുള്ള മടി താരത്തെ ക്രിക്കറ്റിൽ നിന്ന് തന്നെ പുറത്താക്കി. ഒപ്പം കളിച്ച ശുഭ്മൻ ​ഗിൽ, അഭിഷേക് ശർമ, റിയാൻ പരാ​ഗ് തുടങ്ങിയവർ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളാണ്.

Content Highlights: Unsold Prithvi Shaw 'shamed' after IPL auction said Mohammad Kaif

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us