'ഷമിയല്ല, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 'ഹ്യൂജ് ഡീല്‍' ആ 26കാരനാണ്'; തുറന്നുപറഞ്ഞ് കോച്ച് വെട്ടോറി

'അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരുപാട് ആഗ്രഹിച്ചു'

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയടക്കമുള്ള വമ്പന്‍ താരങ്ങളെ തട്ടകത്തിലെത്തിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്ന മുഹമ്മദ് ഷമിയെ 10 കോടിയെറിഞ്ഞാണ് നിലവിലെ റണ്ണറപ്പുകളായ ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാല്‍ ഹൈദരാബാദിന്റെ ഏറ്റവും മികച്ച ഡീല്‍ ഷമിയുടേതായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് ഹെഡ് കോച്ച് ഡാനിയേല്‍ വെട്ടോറി.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ സ്വന്തമാക്കാന്‍ സാധിച്ചതാണ് എസ്ആര്‍എച്ചിനെ സംബന്ധിച്ചിടത്തോളും വലിയ ഡീലെന്നാണ് വെട്ടോറി പറയുന്നത്. മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാന്‍ കിഷനെ ലേലത്തില്‍ 11.25 കോടി രൂപയ്ക്കാണ് ഹൈദരാബാദ് റാഞ്ചിയത്.

'ഇഷാന്‍ കിഷന്‍ ഞങ്ങളെ സംബന്ധിച്ച് വലിയ ഡീല്‍ തന്നെയാണ്. അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരുപാട് ആഗ്രഹിച്ചു. ലേലത്തില്‍ ഇഷാന് ഇതിനേക്കാള്‍ വലിയ തുക കിട്ടുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അതുകൊണ്ടു തന്നെ 12 കോടി രൂപയില്‍ താഴെ മുടക്കി ഇഷാനെ വാങ്ങാനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്', വെട്ടോറി പറഞ്ഞു.

ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളുള്‍പ്പടെ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ സ്‌ക്വാഡ്: ജസ്പ്രീത് ബുംമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, തിലക് വർമ, ട്രെന്റ് ബോൾട്ട്, നമൻ‌ ധീർ, റോബിൻ മിൻസ്, കരൺ ശർമ, റയാൻ റിക്ലത്തോൺ, ദീപക് ചാഹർ, അള്ളാ ഗസൻഫാർ, വിൽ ജാക്സ്, അശ്വിനി കുമാർ, മിച്ചൽ സാന്റനർ, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, രാജ് ബാവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, അർജുൻ തെണ്ടുൽക്കർ, ലിസാർഡ് വില്യംസ്, വി​ഗ്നേഷ് പുത്തൂർ.

Content Highlights: Not Mohammed Shami! Daniel Vettori Picks Ishan Kishan As 'Huge Deal' For Sunrisers Hyderabad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us