ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാതാര ലേലത്തിന്റെ ചരിത്രത്തില്‍ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ച താരമാണ് വൈഭവ് സൂര്യവംശി. 13 വയസ്സ് മാത്രമുള്ള ബിഹാറുകാരനായ കൗരമാരക്കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇപ്പോഴിതാ 13 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതില്‍ പ്രതികരണവുമായി ടീമിന്റെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരിക്കുകയാണ്. 13 കാരനായ വൈഭവിന് വരാനിരിക്കുന്ന ഐ പി എല്ലില്‍ മികച്ച സാഹചര്യം ഒരുക്കാന്‍ തങ്ങളുടെ ഫ്രാഞ്ചൈസിക്ക് കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
'മറ്റ് താരങ്ങൾക്കില്ലാത്ത ചില പ്രത്യേക കഴിവുകൾ അവനുണ്ട്, അവന് വളരാനുള്ള നല്ലൊരു സാഹചര്യം റോയല്‍സിലുണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. വൈഭവ് ഞങ്ങളുടെ ട്രയല്‍സിന് വന്നിരുന്നു. അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ തീർത്തും തൃപ്തനാണ്, ടീമിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും അവൻ മികച്ച മുതല്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു' ദ്രാവിഡ് പറഞ്ഞു.
Watch 13 year old vaibhav suryavanshi's quick fire 82 runs against Australia u19
— ICT Fan (@Delphy06) November 25, 2024
RR picks him for 1.10 Cr pic.twitter.com/7mMvKHtbvv
30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയാണ് ഈ എട്ടാംക്ലാസുകാരന്‍. മെഗാലേലത്തില്‍ മികച്ച ബൗളര്‍മാരെയാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിട്ടിരുന്നതെന്നും രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു. പ്രധാനപ്പെട്ട ഇന്ത്യന്‍ ബാറ്റര്‍മാരെയെല്ലാം നിലനിര്‍ത്തിയാണ് ഞങ്ങള്‍ ലേലത്തിനെത്തിയത്. ഇത്തവണത്തെ ലേലത്തില്‍ ഞങ്ങളുടെ പ്രധാനലക്ഷ്യം ബൗളര്‍മാരായിരുന്നു. അത് ഞങ്ങള്‍ നേടിയെന്നാണ് കരുതുന്നതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
Content Highlights: Rahul dravid respond on vaibhav suryavanshi auction