ഈ ടീമുകൾക്ക് ആര് ക്യാപ്റ്റനാകും; ആകാംക്ഷയില്‍ ആരാധകർ

ഇരുടീമുകളും നിലവിൽ തിരഞ്ഞെടുത്ത താരങ്ങളുടെ പട്ടികയിൽ ക്യാപ്റ്റൻസിയിൽ മികച്ച റെക്കോർഡുള്ള താരങ്ങൾ കുറവാണ്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലം പൂർത്തിയായി. ആവേശത്തോടെ ഓരോ ടീമുകളും മികച്ച താരങ്ങളെ സ്വന്തമാക്കി. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആരെ ക്യാപ്റ്റനാക്കുമെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരുടീമുകളും നിലവിൽ തിരഞ്ഞെടുത്ത താരങ്ങളുടെ പട്ടികയിൽ ക്യാപ്റ്റൻസിയിൽ മികച്ച റെക്കോർഡുള്ള താരങ്ങൾ കുറവാണ്.

റോയൽ ചലഞ്ചേഴ്സ് നിരയിൽ ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോഹ്‍ലി തന്നെയാണ് മുൻനിരയിലുള്ളത്. 2013 മുതൽ 2021 വരെ കോഹ്‍ലി റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റനായിരുന്നു. അതിൽ 2016ലെ ഐപിഎല്ലിൽ ടീമിനെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതാണ് കോഹ്‍ലിയുടെ പ്രധാന നേട്ടം. എന്നാൽ ഇന്ത്യൻ ടീമിന്റെ ഉൾപ്പെടെ നായകനായിരിന്നിട്ടും ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാൻ കോഹ്‍ലിക്ക് കഴിഞ്ഞിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിച്ച 68 മത്സരങ്ങളിൽ 40ലും വിജയിച്ചതാണ് വിരാട് കോഹ്‍ലിയെ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കാൻ റോയൽ ചലഞ്ചേഴ്സിനെ പ്രേരിപ്പിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് നിരയിൽ മറ്റാർക്കും ക്യാപ്റ്റൻസിൽ മികച്ച അനുഭവ സമ്പത്ത് ഇല്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ക്യാപ്റ്റനെ കണ്ടെത്തേണ്ട മറ്റൊരു ടീം. മികച്ച താരങ്ങളുള്ള കൊൽക്കത്ത നിരയിൽ പക്ഷേ ക്യാപ്റ്റൻസിയിൽ മികച്ച റെക്കോർഡുകളുള്ള താരങ്ങളില്ല. അജിൻക്യ രഹാനെ മുമ്പ് രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുണ്ടെങ്കിലും സെമി ഫൈനലിന് അപ്പുറത്തേയ്ക്ക് മുന്നേറാൻ സാധിച്ചിട്ടില്ല. മനീഷ് പാണ്ഡെ, സുനിൽ നരെയ്ൻ, ആൻഡ്രേ റസ്സൽ എന്നിവരാണ് കൊൽക്കത്തയുടെ ക്യാപ്റ്റൻസി പരി​ഗണനയിലുള്ള മറ്റ് താരങ്ങൾ. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്തയുടെ കഴിഞ്ഞ സീസണിലെ നായകൻ ശ്രേയസ് അയ്യർ ടീം വിട്ട് പഞ്ചാബ് കിങ്സിൽ എത്തി. അടുത്ത സീസണിൽ പഞ്ചാബ് കിങ്സ് നായകനായി ശ്രേയസ് അയ്യരെ നിയമിച്ചേക്കും. ലഖ്നൗ സൂപ്പർ ജയന്റ്സിന് റിഷഭ് പന്തും ഡൽഹി ക്യാപിറ്റൽസിന് കെ എൽ രാഹുലും ക്യാപ്റ്റനായേക്കും. മറ്റ് ടീമുകൾക്ക് നിലവിലെ ക്യാപ്റ്റന്മാർ തുടരാനാണ് സാധ്യത.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‍ലി, രജത് പാട്ടിദാർ, യാഷ് ദയാൽ, ലിയാം ലിവിങ്സ്റ്റൺ, ഫിൽ സോൾട്ട്, ജിതേഷ് ശർമ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റാസിഖ് ധാർ, ദേവ്ദത്ത് പടിക്കൽ, ഭുവനേശ്വർ കുമാർ, ജേക്കബ് ബെഥൽ, ക്രൂണൽ പാണ്ഡ്യ, ടിം ഡേവിഡ്, സ്വാസ്തിക് ചികാര, സ്വപ്നിൽ സിങ്, റൊമാരിയോ ഷെപ്പേർഡ്, ലുങ്കി എൻ​ഗിഡി, മനോജ് ബാൻഡേജ്, നുവാൻ തുഷാര, മോഹിദ് റാത്തി, അഭിനന്ദൻ സിങ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: റിങ്കു സിങ്, വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആൻഡ്രേ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിങ്, വെങ്കടേഷ് അയ്യർ, ആൻ​ഗ്രീഷ് രഘുവംശി, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ​ഗുർബസ്, ആൻഡ്രിച്ച് നോർജെ, മായങ്ക് മാർക്കണ്ടെ, വൈഭവ് അറോറ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, സ്പെൻസർ ജോൺസൺ, ലുവ്നീത് സിസോദിയ, അജിൻക്യ രഹാനെ, അനുകുൽ റോയ്, മൊയീൻ അലി, ഉമ്രാൻ മാലിക്.

Content Highlights: RCB and KKR fans curious on their captain in the coming IPL season

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us