ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ വിജയം. 201 റൺസിന്റെ വിജയമാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. 334 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 152 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സിൽ ഒമ്പതിന് 450 ഡിക്ലയർഡ്, ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ ഒമ്പതിന് 269 ഡിക്ലയർഡ്. വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സ് 152, ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് 132.
ജസ്റ്റിൻ ഗ്രീവ്സ് പുറത്താകാതെ നേടിയ 115 റൺസാണ് ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. മൈക്കിൾ ലൂയിസ് 97 റൺസും അലിക് അത്‍നാസെ 90 റൺസും നേടി. ബംഗ്ലാദേശിനായി ഹസൻ മഹ്മുദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ഒമ്പത് വിക്കറ്റിന് 269 റൺസെടുത്ത് ബംഗ്ലാദേശ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ജാക്കർ അലി 53 റൺസെടുത്താതാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോർ. മൊമിനൂൾ ഹഖ് 50 റൺസും നേടി. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ് മൂന്ന് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിന് 152 റൺസ് മാത്രമാണ് നേടാനായത്. അലിക് അത്‍നാസെ 42 റൺസെടുത്തു. ഒന്നാം ഇന്നിംഗ്സിലെ 181 റൺസ് ലീഡാണ് വെസ്റ്റ് ഇൻഡീസിന് തുണയായത്. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് ആറ് വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. 45 റൺസെടുത്ത ക്യാപ്റ്റൻ മെഹിദി ഹസൻ മിറാസ് ആണ് ടോപ് സ്കോറർ. വെസ്റ്റ് ഇൻഡീസിനായി കെമർ റോച്ചും ജെയ്ഡൻ സീൽസും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
Content Highlights: West Indies beat Bangladesh by 201 runs