ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലേയ്ക്ക് കൂടുമാറിയിരിക്കുകയാണ് പേസര്‍ ദീപക് ചാഹര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ദീപക്കിനെ ലേലത്തിന്റെ രണ്ടാം ദിനം 9.25 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ ചെന്നൈയുടെ ഇതിഹാസതാരം എം എസ് ധോണിയെ മിസ് ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദീപക്.
ചെന്നൈയുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയുമായുള്ള അഭിമുഖത്തിനിടെയാണ് ദീപക് ചാഹര്‍ മനസ് തുറന്നത്. മുംബൈ ഇന്ത്യന്‍സിലേയ്ക്ക് പോവുമ്പോള്‍ എം എസ് ധോണിയെ മിസ് ചെയ്യില്ലേ എന്നായിരുന്നു റെയ്‌നയുടെ ചോദ്യം. അപ്പോള്‍ ധോണിയെ ആരാണ് മിസ് ചെയ്യാത്തതെന്ന് ദീപക് തിരിച്ചുചോദിക്കുകയായിരുന്നു.
Deepak Chahar doesn't even look happy. He even said he wanted to be retained by CSK.#RCBAuction #IPLauctions2025 Unsold Bhuvi pic.twitter.com/BKByJVHGJ9
— Mahi 🦋 (@Cute__maahi) November 25, 2024
രണ്ട് കോടി രൂപ അടിസ്ഥാന വിലയില്‍ ലേലത്തിനെത്തിയ ദീപക്കിന്റെ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. 81 മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റ് വീഴ്ത്തിയ ദീപക് ലീഗിലെ മികച്ച പേസര്‍മാരിലൊരാളാണ്. 2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരമായ ദീപക് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
Content Highlights: Will miss playing with MS Dhoni: Deepak Chahar on MI move in IPL 2025 auction